സർക്കാർ അനുവദിച്ച വീടുകൾ 10 വർഷമായിട്ടും കാടുകയറി നശിക്കുന്നു; തൃക്കൂറിലെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി ജനപ്രതിനിധി
ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ 10 വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തിയാകാതെ, കാടുപിടിച്ചു നശിക്കുന്നു. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടിക പരിഗണിക്കാതിരിക്കുമ്പോഴാണ് തൃക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അനുവദിച്ച വീടുകള്‍ ഉപയോഗശൂന്യമായിക്കിടക്കുന്നത്. തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗുണഭോക്താക്കളുടെ അപേക്ഷപ്രകാരം ഭവനരഹിതര്‍ക്കാണ് സര്‍ക്കാര്‍ ഭൂമിയും വീടു പണിയുന്നതിന് സഹായധനവും നല്‍കിയത്.തൃശ്ശൂര്‍ കോര്‍പറേഷന്‍ പ്രത്യേക പദ്ധതിപ്രകാരം അതിദരിദ്രര്‍ക്കു നല്‍കിയ വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2022നു മുന്‍പ് ലൈഫ് പദ്ധതിയില്‍ അനുവദിച്ച ഏതാനും വീടുകള്‍ ഇതിലുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ ഭവനരഹിതര്‍ക്ക് തൃശ്ശൂര്‍ കോര്‍പറേഷന്‍ അനുവദിച്ച …
