വി.ബി.ജി. റാംജി പദ്ധതിയില്‍ ആദ്യമായി 125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 24ാം വാര്‍ഡില്‍ ശോഭനയും രാജനും ചേര്‍ന്നാണ് 125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിന് 125 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയ ആദ്യ പഞ്ചായത്തെന്ന നേട്ടവും ഇതോടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി.
നേട്ടം ആഘോഷിക്കുന്നതിനായി തൊഴിലാളികള്‍ക്ക് അഭിനന്ദനം അറിയിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ജെ.ബി.ഡി.ഒ. ബെന്നി വടക്കന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍, വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, പഞ്ചായത്ത് അംഗം ലൈസ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പദ്ധതി ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.






