തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവില്‍ ഇതിന്റെ ഉത്തരവാദിത്വം ഗവണ്മെന്റ് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ജില്ലാപഞ്ചായത്ത് അംഗം ആരോപിച്ചു. വികസനഫണ്ടിന്റേയും മെയ്ന്റന്‍സ് ഗ്രാന്റിന്റേയും രണ്ട് ഗഡുവുകള്‍ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്, അതില്‍ ജൂലൈയില്‍ അനുവദിക്കേണ്ട തുക അനുവദിച്ചത് നവംബറിലാണ്, അവശ്യകാര്യങ്ങള്‍ക്കുള്ള തുക യൊഴിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ക്ക് അമ്പതിനായിരം രൂപക്ക് മുകളിലുള്ള ചെക്കുകള്‍ മാറി ലഭിക്കാത്തതിനാല്‍ കരാര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചിലവ് കേവലം 42.90% മാത്രമാണ്. ഇപ്പോള്‍ പട്ടികയില്‍ 8-ാംസ്ഥാനമാണ്. …