പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷത വഹിച്ചു. തണല്‍ സര്‍ഗ്ഗോത്സവം 2024 ജൂണ്‍ 26 ന് പുതുക്കാട് സിജി ഓഡിറ്റോറിയത്തില് വച്ച് സംഘടിപ്പിക്കുന്നതിനും മുതിര്‍ന്ന പൌരന്മാരുടെ കലാസാംസ്‌ക്കാരിക പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നതിനും തീരുമാനിച്ചു. സര്‍ഗ്ഗോത്സവത്തിന്റെ ചെയര്‍മാനായി പ്രസിഡണ്ട് കെ.എം. ബാബുരാജിനേയും ജനറല്‍ കണ്‍വീനറായി ടി.കെ.ചാക്കുണ്ണിയേയും യോഗം തെരഞ്ഞെടുത്തു. പത്താം വാര്‍ഡിലെ തണല്‍ കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ഡ് അംഗം ടീന തോബി യുടെ നേതൃത്വത്തില്‍ 10 ആം വാര്‍ഡിലെ തണല്‍ സംഘടന അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണനെ ഉപരോധിച്ചത് അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി ഭൂരിപക്ഷാഭിപ്രായത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തണല്‍ കെട്ടിടത്തിന് ആവശ്യമായ എന്‍ഒസി നല്‍കിയിട്ടും ഇത്തരത്തില്‍ ഉപരോധം നടത്തിയത് വാര്‍ഡ് അംഗത്തിന്റെ ദുരുദ്ദേശപരമായ നീക്കമാണെന്ന് പ്രസിഡന്റ് ആരോപിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോജു, മറ്റ് വാര്‍ഡ് അംഗങ്ങള്‍, തണല്‍ സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു
