പഴൂങ്കാരന്‍ അന്തോണിയുടെ ഭാര്യ ട്രീസയുടെ സ്മരണാര്‍ത്ഥമാണ് സ്‌നേഹഭവനം ഒരുക്കി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍ താക്കോല്‍ദാനം നടത്തി. പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമം ഡയറക്ടര്‍ ബ്രദര്‍ മാത്യൂസ് ചുങ്കത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഷെന്നി ആന്റോ പനോക്കാരന്‍, സുനില്‍ മുളങ്ങാടന്‍, മാത്യുസ് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായി.
കല്ലൂര്‍ ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളായ 4 കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി കാവല്ലൂര്‍ സ്വദേശി തട്ടില്‍ പഴൂങ്കാരന്‍ അന്തോണി
