മിക്‌സഡ് വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടിക്കാണ് ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി രണ്ടാം സ്ഥാനവും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തിരിപ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിക്‌സഡ് വിഭാഗത്തില്‍ ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല രണ്ടാം സ്ഥാനവും, െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. സദനം കുമരന്‍ കോളേജ് ഡയറക്ടര്‍ രവികുമാര്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ: മുരുകന്‍ ബാബു, കോളേജ് ഡീന്‍ ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി കെ.പി. മനോജ് സമ്മാനദാനം നിര്‍വഹിച്ചു. ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഷാന്‍ മുഹമ്മദ്, കോളേജ് കായിക വകുപ്പ് മേധാവി ബി. അഭിഷേക് എന്നിവര്‍ പ്രസംഗിച്ചു.
മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി
