പുതുക്കാട് തെക്കേതൊറവില്‍ താമസിക്കുന്ന താന്യം അന്തിക്കാട് വീട്ടില്‍ 51 വയസുള്ള മുരളിയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പാമ്പാന്‍തോടിനു സമീപം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എതിരെ വന്ന ബസില്‍ തട്ടാതിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആംബുലന്‍സ് മറിഞ്ഞത്. തൃപ്രയാര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ആംബുലന്‍സ് തകരാറിലായതിനെതുടര്‍ന്ന് ചേര്‍പ്പില്‍ നിന്നെത്തിയ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മുരളിയടക്കം 7 പേര്‍ക്കാണ് പരുക്കേറ്റത്. കൊടകര ശാന്തി ഹോസ്പിറ്റലിലെ നേഴ്‌സ് ദേവികയാണ് മുരളിയുടെ ഭാര്യ. മകള്‍- ശ്രീക്കുട്ടി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.
ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
