nctv news pudukkad

nctv news logo
nctv news logo

Local News

kallur church

കല്ലൂര്‍ കിഴക്കെ പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാള്‍ ആഘോഷിച്ചു. 

രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. സിനോജ് നീലങ്കാവില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. റോയ് വേളാകൊമ്പില്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് നടന്ന കുര്‍ബ്ബാനയ്ക്ക് ഫാ. ബാസ്റ്റിന്‍ പുന്നോലിപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. വര്‍ഗീസ് തരകന്‍, സഹവികാരി ഫാ. ഗോഡ് വിന്‍ എടക്കളത്തൂര്‍, ഭാരവാഹികളായ ജോഷി കളപ്പുര, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍, പോള്‍സണ്‍ പൂക്കോടന്‍, സജി പനോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

kananatupadam school

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ നിര്‍വ്വഹിച്ചു.  നിലവിലുളള കെട്ടിടത്തിനോട് ചേര്‍ന്ന് പോര്‍ച്ചും മുകളില്‍ രണ്ട് നിലകള്‍ ആയാണ് നിര്‍മ്മാണം. ഒന്നാം നിലയില്‍ രണ്ട് ക്ലാസ്സ് റൂമുകളും സ്റ്റാഫ് റൂമും, വരാന്തയും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ്സ് റൂമുകള്‍, വരാന്ത, സ്‌റ്റെയര്‍ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ പഞ്ചായത്തിന്റെ 2020-21 സ്‌കൂള്‍ …

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. Read More »

harithasena

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, സഹദേവന്‍, സതി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

karshika census

വിവിധ കാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമുള്ള കാര്‍ഷിക സെന്‍സസിന് പുതുക്കാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി.

കാര്‍ഷിക സാമ്പത്തിക സ്ഥിതിവിവര കണക്കെടുപ്പിന്റെ മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു സന്നിഹിതനായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് സെന്‍സസ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കേന്ദ്രീകരീച്ച് നിലവിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും വിനിയോഗവും കാര്‍ഷിക വിവരങ്ങളുമാണ് ശേഖരിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ എംഎല്‍എയുടെയും ഭാര്യ സുബി രാമചന്ദ്രന്റെയും പക്കല്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെക്ക് തുടക്കമായത്. മുകുന്ദപുരം സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പി.എസ്. സബിന്‍, …

വിവിധ കാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമുള്ള കാര്‍ഷിക സെന്‍സസിന് പുതുക്കാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. Read More »

thottumuthichira road

അളഗപ്പനഗര്‍ പഞ്ചായത്തിലെ കാവല്ലൂര്‍ സ്‌കൂള്‍ തോട്ടുരുത്തിച്ചിറ റോഡ് നാടിന് സമര്‍പ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം പി.എസ്. പ്രീജു എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിര്‍മ്മിച്ചത്. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാവല്ലൂര്‍ സ്‌കൂള്‍ തോട്ടുരുത്തിച്ചിറ റോഡ് യാഥാര്‍ഥ്യമായത്. തട്ടില്‍ പഴൂങ്കാരന്‍ ലോനപ്പന്‍ അന്തോണിയുടെ വസതിയില്‍വെച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. റോഡ് സാക്ഷാല്‍ക്കരിച്ചതിന് നാട്ടുകാരുടെ ഉപഹാരം പഴൂങ്കാരന്‍ …

അളഗപ്പനഗര്‍ പഞ്ചായത്തിലെ കാവല്ലൂര്‍ സ്‌കൂള്‍ തോട്ടുരുത്തിച്ചിറ റോഡ് നാടിന് സമര്‍പ്പിച്ചു. Read More »

athirudra mahayagam

കൊടകര വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍ അതിരുദ്ര മഹായാഗത്തിന് തുടക്കമായി. 

അശ്വിനീദേവ് തന്ത്രികളാണ് യാഗം യജമാനന്‍. അബ്രാഹ്മണന്‍ യജമാനനാകുന്ന ആദ്യ യാഗം കൂടിയാണിത്. യാഗത്തിന്റെ പ്രാരംഭ ക്രിയയായ അരണികടയല്‍ ഞായറാഴ്ച നടന്നു. 17 നിമിഷം കൊണ്ടാണ് അരണി കടഞ്ഞ് അഗ്‌നി തെളിയിച്ചത്. മുഖ്യആചാര്യന്‍ പെരുമ്പടപ്പ് മന ഋഷികേശന്‍ നമ്പൂതിരിപ്പാടാണ് അരണി കടഞ്ഞത്.  ഇന്റര്‍നാഷ്ണല്‍ ധര്‍മ്മ സേവകന്‍ പാലക്കാട് ശിവം ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ശിവം ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി വിനീത് ഭട്ട് തന്ത്രി, സുനില്‍ദാസ് സ്വാമികള്‍, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ദിനേശന്‍, യാഗം കോര്‍ഡിനേറ്റര്‍ വിശ്വംഭരന്‍ …

കൊടകര വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍ അതിരുദ്ര മഹായാഗത്തിന് തുടക്കമായി.  Read More »

pookodu temple

പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സത്തിന് കൊടിയേറി. 

തന്ത്രിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം ഭാരവാഹികളാണ് കൊടിയേറ്റിയത്. മേല്‍ശാന്തി സനല്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പ്രാദേശിക സമിതികളും ഒരേ സമയത്ത് ദേശങ്ങളില്‍ കൊടിയേറ്റി. ജനുവരി 15നാണ് താലപ്പൊലി മഹോത്സവം. മേടംകുളങ്ങര ഭഗവതിക്കാവ് ക്ഷേത്രം പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

yoga training

 തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു

പഞ്ചായത്തും ആയുര്‍വ്വേദ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യോഗ പരിശീലനം നല്‍കും. വിവിധ ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, യോഗ ട്രയിനര്‍ കെ.കെ. നിഷ എന്നിവര്‍ പ്രസംഗിച്ചു.

nctv pudukad

എന്‍സിടിവിക്ക് അംഗീകാരം.

ചേര്‍പ്പ് പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിനുള്ള പ്രഥമ മഹാത്മ പുരസ്‌കാരമാണ് എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസ്സിക്ക് ലഭിച്ചത്. നന്തിക്കര സ്വദേശിനി ആതിരയുടെ ദയനീയ സാഹചര്യങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വാര്‍ത്തയാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്. ചേര്‍പ്പ് പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ മഹാത്മാ പുരസ്‌കാരമാണ് എന്‍സിടിവിക്ക് ലഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസ്സി പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ അന്തിയുറങ്ങാന്‍ അയല്‍വീടുകളില്‍ പോകേണ്ടിവരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട നന്തിക്കര സ്വദേശിനി ആതിരയെന്ന …

എന്‍സിടിവിക്ക് അംഗീകാരം. Read More »

polima pudukad

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി ഇറക്കിയ കൃഷിയുടെ പറപ്പൂക്കര പഞ്ചായത്ത് തല വിളവെടുപ്പ് നടത്തി.

മുളങ്ങില്‍ നടന്ന വിളവെടുപ്പ്   കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ദിനേഷ് വെള്ളപ്പാടി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, സിഡിഎസ് അംഗം രമ്യ ഷൈജു എന്നിവര്‍ പ്രസംഗിച്ചു. കോളിഫ്‌ളവര്‍, തക്കാളി, ചീര, പയര്‍, വെണ്ട എന്നിവയാണ് വിളവെടുത്തത്. പുതുക്കാട് മണ്ഡലത്തില്‍ 40,000 വനിതകളെ കൃഷിയിലേക്ക് ഇറക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാമ് പൊലിമ പുതുക്കാട്.

palapilli kattana

പാലപ്പിള്ളി കാരികുളം പിള്ളത്തോട് ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി. 

ഇരുപതോളം ആനകളാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ പ്രദേശത്ത് ഇറങ്ങിയത്. കാരികുളത്ത് വീട്ടുപറമ്പുകളില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കണ്ട് വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ ഒത്തുകൂടി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് റബ്ബര്‍ തോട്ടത്തില്‍ കയറിയ ആനകള്‍ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് നടാപാടം ഭാഗത്തെ കാട്ടിലേക്ക് പോയത്. വനപാലകരും പഞ്ചായത്തംഗം എം.ബി. ജലാലും നാട്ടുകാരും ചേര്‍ന്നാണ് ജനവാസ മേഖലയില്‍ നിന്ന് ആനകളെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലാണ് …

പാലപ്പിള്ളി കാരികുളം പിള്ളത്തോട് ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി.  Read More »

varakara temple

 വരാക്കര ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ടി.എസ്.വിജയന്‍ കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

മേല്‍ശാന്തി സി.എന്‍. വത്സന്‍, ശാന്തിമാരായ കെ.ജി. സജീവന്‍, പി.വി. അശോക് കുമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ജനുവരി 14നാണ് പ്രസിദ്ധമായ വരാക്കര പൂരം. കൊടിയേറ്റം മുതല്‍ ഉത്സവ ദിവസം വരെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. 20 പൂര സെറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെയാണ് വരാക്കര പൂരം ആഘോഷിക്കുന്നത്. ക്ഷേത്ര യോഗം ഭാരവാഹികളായ സി.എം. സോമന്‍, പി.കെ. ഹരിദാസ്, സി.ആര്‍. രാജന്‍, കെ.വി. സുരേഷ്, കെ.ഡി. ഹരിദാസ്, സി.എസ്. സുനേഷ്, കെ.കെ. ശ്രീനിവാസന്‍ എന്നിവര്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം …

 വരാക്കര ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ടി.എസ്.വിജയന്‍ കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. Read More »

പാലപ്പിള്ളി എച്ചിപ്പാറ റോഡില്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം

പാലപ്പിള്ളി എച്ചിപ്പാറ റോഡില്‍ ബിഎം ബിസി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണമേര്‍പ്പെടുത്തിയതായി അസി. എഞ്ചിനീയര്‍ അറിയിച്ചു.

congress vellikulangara

 മറ്റത്തൂര്‍ പഞ്ചായത്തിനെ സീറോ ബഫര്‍ സോണ്‍ പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി സെന്ററില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

 കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി  ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മോളി തോമസ്, ഗോപാലകൃഷ്ണന്‍ മാടപ്പാട്ട്, ഇ.എം. ഉമ്മര്‍, ലിജോ ജോണ്‍, ലിനോ മൈക്കിള്‍, ബൈജു ഇഞ്ചക്കുണ്ട്, പി.സി. വേലായുധന്‍, തങ്കമണി മോഹനന്‍, തങ്കച്ചന്‍ എടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു. , ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

vasupuram st.antonys church

വാസുപുരം സെന്റ് ആന്റണീസ് ദേവാലയത്തിലെ വി. സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി. 

ഫാ. ജോണ്‍ തെക്കേത്തല കൊടിയേറ്റം നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് തിരുനാളാഘോഷങ്ങള്‍ നടക്കുന്നത്. ഞായറാഴ്ച നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും.

motor vehicle

ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന.

സംസ്ഥാനത്ത് ലൈന്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം നടപ്പിലാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളോ സിഗ്നലുകളോ ഇല്ലാതെ ഇടത്തേക്കോ വലത്തേക്കോ കയറിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണവും തുടര്‍ന്ന് നടപടിയുമാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. ദിശ തെറ്റിച്ചാല്‍ ഇനി മുതല്‍ വാഹന യാത്രക്കാരെ കാത്തിരിക്കുന്നത് കര്‍ശന നടപടികളാണ്. ഓരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളില്ലാതെ അലക്ഷ്യമായി ഇടത്തേക്കും വലത്തേക്കും തിരിയുന്നത് നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പും …

ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. Read More »

pulakattukara road

മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പുലക്കാട്ടുകര ഷട്ടര്‍ പാലം മഠം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, അനു പനംങ്കൂടന്‍, കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, കെ.കെ. സലീഷ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 43 ലക്ഷം രൂപ അനുവദിച്ചതായും ആയതിന് ഭരണാനുമതി ലഭിച്ചതായും എംഎല്‍എ അറിയിച്ചു. 30 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്

irijalakuda excercise

വരന്തരപ്പിള്ളി വേപ്പൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാരായം വാറ്റുന്നതിനിടെ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി.

. വേപ്പൂര്‍ കാട്ടുപറമ്പന്‍ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കളരിക്കല്‍ സോമന്‍ ഓടിരക്ഷപ്പെട്ടു.ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവെന്റീവ് ഓഫീസര്‍മാരായ എം.ഒ.അബ്ദുഗലീല്‍, സി.ബി. ജോഷി, പി.കെ. ഷെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി. ജീവേഷ് , ഐ.വി.സാബു, ശ്യാമ ലത എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

bkmu

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബികെഎംയു ജില്ലാ സമ്മേനത്തിന്റെ പ്രചാരണ ലോഗോ ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രനും സെക്രട്ടറി പി.കെ. കൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സി.സി. മുകുന്ദന്‍ എംഎല്‍എ, ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവംഗം രജനി കരുണാകരന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസി. സെക്രട്ടറി സി.യു. പ്രിയന്‍, കെ.കെ. സുധീര്‍, സി.യു. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 21, 22 തിയ്യതികളില്‍ ആമ്പല്ലൂരിലാണ് സമ്മേളനം നടക്കുന്നത്.

palapilli

ചര്‍മ്മമുഴ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.

പാലപ്പിള്ളി മേഖലയില്‍ വൈറസ് ബാധയേല്‍ക്കാത്ത പശുക്കളിലാണ് കുത്തിവെപ്പ് നടത്തിയത്. ഉടമസ്ഥരില്ലാതെ തോട്ടങ്ങളില്‍ അലഞ്ഞുനടക്കുന്ന ഇവയെ പിടിച്ചുകെട്ടിയാണ് വാക്‌സിന്‍ നല്‍കിയത്. വരന്തരപ്പിള്ളി വെറ്റിനറി ഡോക്ടര്‍ ദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിവെപ്പ് നടത്തിയത്. വേലൂപ്പാടം, പാലപ്പിള്ളി മൈസൂര്‍ എന്നിവിടങ്ങളിലും പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കി.