nctv news pudukkad

Local News

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് തെക്കെ തൊറവ് കിളിയറ രാമന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു. മധ്യകേരളത്തിലെ വിവിധ പൂരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രാമന്‍ നായര്‍, കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് ഇലത്താള കലാരംഗത്തേക്ക് പ്രവേശിച്ചത്. ചക്കംകുളം ശങ്കുണ്ണി മാരാര്‍, അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ തുടങ്ങിയ പ്രമുഖ മേളപ്രമാണിമാരുടെ മേളങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തുടങ്ങി പ്രമുഖ കലാകാരന്മാരോടൊപ്പവും നിരവധി വേദികളില്‍ പങ്കെടുത്തു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളയില്‍ അന്‍പതിലേറെ വര്‍ഷം …

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു Read More »

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വരാക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വരാക്കര കപ്പേളക്കു സമീപം മാപ്രാണത്തുക്കാരന്‍ വീട്ടില്‍ 66 വയസ്സുള്ള എം.ആര്‍. ജോണ്‍സനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡില്‍ വരാക്കര കപ്പേളക്കു സമീപമായിരുന്നു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റത്. ജോണ്‍സന്റെ വീടിനു മുന്നില്‍ തന്നെയാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമായാണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോണ്‍സനെ തൃശൂര്‍ ജൂബിലി മിഷന്‍ …

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു Read More »

കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും അടക്കം പ്രദേശത്ത് സന്ദര്‍ശനം നടത്തി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കമുഖത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി …

കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More »

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടില്‍ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകീട്ട് 4.45 മണിയോടെയാണ് സംഭവം. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതിയിലെ വീട്ടില്‍ വെച്ച് പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മകള്‍ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രതി മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് …

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ Read More »

പുതുക്കാട് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി

ദേശീയപാത പുതുക്കാടിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ്ഓഫീസിന് മുന്‍പിലാണ് സംഭവം. വാഹനത്തിലെ സ്റ്റിയറിങിലേക്ക് കുഴഞ്ഞുവീണു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരത്താക്കരയിൽ ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് പേർക്ക് പരുക്ക്

ദേശീയപാത മരത്താക്കരയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് 5 പേര്‍ക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി രാകേഷ്, ബസ്സ് ജീവനക്കാരന്‍ ചേര്‍ത്തല സ്വദേശി ഉണ്ണികൃഷ്ണന്‍, യാത്രക്കാരായ കൊല്ലം സ്വദേശി പ്രശാന്ത്, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, തമ്പാനൂര്‍ സ്വദേശി ലത എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ …

മരത്താക്കരയിൽ ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് പേർക്ക് പരുക്ക് Read More »

കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ

കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്‌റ്റേഷന്‍ റൗഡി അറസ്റ്റില്‍. തെക്കുമുറി മുരിങ്ങൂര്‍ കട്ടപ്പുറം ഗോപുരാന്‍ വീട്ടില്‍ സ്‌നേഹേഷ് ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടിയിലെ ‘കോഫി കപ്പ്’ എന്ന കടയില്‍ ജോലി ചെയ്യുന്ന ആസാം നഗോണ്‍ സ്വദേശി സൊരിഫുലിനെയാണ് പ്രതി ആക്രമിച്ചത്. കടയിലേക്ക് കാപ്പി കുടിക്കാന്‍ എത്തിയ പ്രതി രണ്ട് കാപ്പി കഴിച്ച ശേഷം പണം നല്‍കാതെ വീണ്ടും കാപ്പി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ ആവശ്യപ്പെട്ട സമയത്ത് ജീവനക്കാരനെ …

കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ Read More »

കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; കനത്ത മഴ തുടരുന്നതിനാൽ ആശങ്ക

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാ​ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാ​ഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ചെറുവത്തൂര്‍ ബസ് അപകടം: മരണം രണ്ടായി

കുന്നംകുളം ചെറുവത്തൂരില്‍ സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരിയായ 18 വയസ്സുള്ള റിയ ഫാത്തിമ, അയ്യംപറമ്പ് സ്വദേശി 51 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്. മരുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആണ് തങ്കമണി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുന്നംകുളം – പട്ടാമ്പി റോഡില്‍ താഴത്തെ പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് …

ചെറുവത്തൂര്‍ ബസ് അപകടം: മരണം രണ്ടായി Read More »

ഒല്ലൂരിൽ റോഡരികിലെ കാട് പടർന്നുപിടിക്കുന്നു; യാത്രാദുരിതത്തിനെതിരെ പരാതി നൽകി

ഒല്ലൂരിൽ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കാട് വെട്ടിമാറ്റി യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂർ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സുരേഷ് ചെമ്മനാടൻ പരാതി നൽകി. ഒല്ലൂർ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ ഏകദേശം 300 മീറ്റർ നീളത്തിൽ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നതാണ് പരാതിക്ക് കാരണം. പത്ത് മീറ്ററോളം വീതിയിൽ കാട് മൂടിയതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയിൽ …

ഒല്ലൂരിൽ റോഡരികിലെ കാട് പടർന്നുപിടിക്കുന്നു; യാത്രാദുരിതത്തിനെതിരെ പരാതി നൽകി Read More »

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു; എട്ട് പേർക്ക് പരുക്ക്.

കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചത്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.

അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം

അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ ഷീല ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗം പ്രിന്‍സണ്‍ തയ്യാലക്കല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജേഷ് പറ്റാളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരുകോടി …

അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം Read More »

പനി മൂർച്ഛിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന അളഗപ്പനഗര്‍ സ്വദേശി മരിച്ചു. എരിപ്പോട് ആമ്പല്ലി കളരിയ്ക്കല്‍ തങ്കപ്പന്റെയും ലതയുടേയും മകന്‍ അനന്തുകൃഷ്ണന്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി: അനുലേഖ.

ഹോട്ടൽ ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണവും ഫോണും കവർന്നു; പ്രതി പിടിയിൽ

മരത്താക്കരയിലുള്ള ഹോട്ടലില്‍ ജോലിചെയ്തിരുന്ന പാലക്കാട് സ്വദേശിനിയുടെ ബാഗില്‍ നിന്നും അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും വിലപ്പെട്ട രേഖകളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം തിരുമിറ്റക്കോട് സ്വദേശിയായ പള്ളങ്ങല്‍ വളപ്പില്‍ വീട്ടില്‍ അന്‍വര്‍ സാദിക്കിനെയാണ് മുവ്വാറ്റുപുഴയില്‍ നിന്നും ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 01നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരത്താക്കരയിലെ ഹോട്ടലിലെ ജീവനക്കാരിയായ സ്ത്രീയുടെ ബാഗില്‍ നിന്നും അതേ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതി അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും …

ഹോട്ടൽ ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണവും ഫോണും കവർന്നു; പ്രതി പിടിയിൽ Read More »

കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു!

ലഹരിമരുന്ന് കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി അറസ്റ്റിലായ പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി. ​നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയുമായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോലി വീട്ടില്‍ അമ്പാടി എന്ന് വിളിക്കുന്ന അക്ഷയ് (31) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പൊലീസ് …

കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു! Read More »

ആളൂർ ബിരിയാണി കട കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ

ആളൂർ: കല്ലേറ്റുംകരയിലെ ബിരിയാണി കടയിൽ യുവാക്കളെ കത്തികൊണ്ട് ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി ആളൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 2026 ജൂലൈ 28-ന് വൈകിട്ട് 3.15-ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് …

ആളൂർ ബിരിയാണി കട കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ദർശനത്തിന് ഇന്ന് തുടക്കം; മണിക്കൂറിൽ 300 ഭക്തർക്ക് അവസരം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിക്കും. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പന്തല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് എംഎല്‍എയും കളക്ടറും

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ പന്തല്ലൂര്‍ ദേശത്ത് നിന്ന് 13 കുടുംബങ്ങളിലെ 36 പേരെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രനും സന്ദര്‍ശിച്ച് ക്യാമ്പിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്‍, ജനപ്രതിനിധികളായ കെ. സുധാകരന്‍, അജിതാ രമേശന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ ആന്റോ ജേക്കബ് എന്നിവരും …

പന്തല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് എംഎല്‍എയും കളക്ടറും Read More »

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ബസ് ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. മകളെ ബസ് കയറ്റാന്‍ എത്തിയ സിന്ധു തിരിച്ചുപോകാന്‍ സ്‌കൂട്ടറിനടത്തേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്. തല്‍ക്ഷണം മരിച്ചു. പുതുക്കാട് ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് ചാലക്കുടി ഭാഗത്തേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്ന് പറയുന്നു. …

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു Read More »

തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ ഇടിഞ്ഞു

ശക്തമായ മഴയില്‍ തൃക്കൂര്‍ കുടംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിലെ ഒരു ഭാഗത്തെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു. സമീപത്തെ ചെറുറോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിന്റെ സമീപ ഭാഗങ്ങളും ഇടിയുമെന്ന സ്ഥിതിയിലാണ്. ഞായറാഴ്ച രാവിലെയാണ് മതില്‍ ഇടിഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടത്. തൃക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷീബ നിഗേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് ഇവര്‍ അറിയിച്ചു