ഫെബ്രുവരി 24ന് കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 15 പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സദാശിവന്‍, അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, ജില്ല പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ …