ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, വാര്‍ഡ് അംഗം ദിനില്‍ പാലപ്പറമ്പില്‍, എസ്.എസ്.കെ. ജില്ലാ ഓഫീസര്‍ ഡോ. എന്‍.ജെ. ബിനോയ്, കൊടകര ബി.പി.സി. വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ പി. എക്‌സ്. റോയ് തോമസ്, പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
