കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജോസഫ്, വിനയന്‍ പണിക്കവളപ്പില്‍, ഔസേഫ് ചെരടായി, ഡേവിസ് അക്കര, ഇ.എ. ഓമന, ബൈജു ഈന്തനച്ചാലി, ലൈസ ലീജോ, സുധിനി രാജീവ്, വാസുദേവന്‍ ആറ്റപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, രാധിക സുരേഷ്, ഷൈജു പട്ടിക്കാട്ടുകാരന്‍, സുഹറ മജീദ് എന്നിവര്‍ സന്നിഹിതരായി. ചിമ്മിനി ഡാമില്‍ നിന്ന് യാതൊരുവിധ നിയന്ത്രണവുമില്ലാതെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
