കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കെ.എ. രതീഷ് വിശിഷ്ടാതിഥിയായും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കമല സദാനന്ദന്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവര്‍ മുഖ്യാതിഥികളായും പങ്കെടുത്തു. സംഘം പ്രസിഡന്റ് കെ.സി. ദേവദാസന്‍, സെക്രട്ടറി എം.കെ. ചന്ദ്രന്‍, പഞ്ചായത്ത് അംഗം വി.ടി. വിജയലക്ഷ്മി, ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എസ്. സജീവ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.എം. ബാബു, വി.പി. ഔസേപ്പ്, കെ.വി. മണിലാല്‍, വി.എസ്. വിദ്യാധരന്‍, കോണ്‍ട്രാക്ടര്‍ കെ.വി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
മുകുന്ദപുരം താലൂക്ക് മണ്‍പാത്ര കുടില്‍ വ്യവസായ സഹകരണസംഘത്തിന്റെ ആസ്ഥാനമായ ചിറ്റിശേരിയില്‍ സംഘം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി
