രാവിലെ ഗണപതി ഹോമം, മുളപൂജ, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശീവേലി എന്നീ ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വിന്‍ എം. നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശക്കാരുടെ വാദ്യമേളത്തോടെയുള്ള കാവടി വരവ് ക്ഷേത്രത്തിലെത്തി സമാപിച്ചു. പൂയ്യ മഹോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് രാജന്‍ മുളങ്ങാട്ടുകര, സെക്രട്ടറി ഷാജി മുരിയാടന്‍, മുരളിധരന്‍ കാഞ്ഞിര, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അന്നദാനവും ഒരുക്കിയിരുന്നു.
പുത്തൂര്‍ ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യ മഹോത്സവവും ആഘോഷിച്ചു
