‘ടാലെന്റ് വേവ് 24’ തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷനും ( കെ കെ ഇ എം) സംയുക്തമായി ‘ടാലെന്റ് വേവ് 24’ തൊഴിൽ മേളയും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. പഴയന്നൂർ, ചൊവ്വന്നൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി 29 ന് വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ എസ്എസ്എൽസി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും ഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ഫോൺ: 0487 2362517
ലക്ച്‌റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക ഒഴിവ്.
തൃശൂരിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ലക്ച്‌റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ് (ശമ്പളം 57,700-1,82,400) നിലവിലുണ്ട്. യോഗ്യത-അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം ക്ലാസ് ബിരുദം ആന്‍ഡ് റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ആന്‍ഡ് ഭാഭാ അറ്റോമിക് റീസേര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍.എസ്.ഒ ലെവല്‍ മൂന്ന് സര്‍ട്ടിഫിക്കറ്റ്. 18-41 പ്രായപരിധിയിലുള്ളവര്‍ (ഇളവുകള്‍ അനുവദനീയം) യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0484 2312944.
മണിനാദം’; കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘മണിനാദം’ എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പരമാവധി സമയം 10 മിനിറ്റ്. തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കില്ല. ക്ലബിന്റെ പേര്, വിലാസം, ഫോണ്‍നമ്പര്‍, മത്സരാര്‍ഥികളുടെ പേര്, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ tcr.ksywb@kerala.gov.in ഇ-മെയില്‍ വിലാസത്തിലോ ഫെബ്രുവരി 26നകം ലഭ്യമാക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും സമ്മാനതുകയായി നല്‍കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും
ഫോണ്‍: 0487 2362321, 8078708370, 8281637880.
തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ്
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷന്റെയും ( കെ കെ ഇ എം) കീഴിൽ ഇരിങ്ങാലക്കുട, ചാലക്കുടി, ചേർപ്പ്, മാള, കൊടകര മതിലകം, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകൾ സംയുക്തമായി തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ന് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ 18 മുതൽ 45 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 26 ന് രാവിലെ 8.30 മണി മുതൽ 11 മണി വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.
ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 14 ഇടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു
ഫെബ്രുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി വിഭാഗത്തിന് പൂങ്കുന്നം ജം. (തൃശ്ശൂർ കോർപ്പറേഷൻ), വി.ആർ. പുരം – തച്ചൂടപ്പറമ്പ് റോഡ് (ചാലക്കുടി മുനിസിപ്പാലിറ്റി), കുന്നംകുളം ഗുരുവായൂർ റോഡ് (കുന്നംകുളം മുനിസിപ്പാലിറ്റി), കുറാഞ്ചേരി (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി), നന്തിപുലം (വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്), കയ്പ്പമംഗലം ബീച്ച് (കയ്‌പമംഗലം ഗ്രാമപഞ്ചായത്ത്), സൗത്ത് കൊണ്ടാഴി (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്), ചേലക്കോട് (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്) എന്നീ ലൊക്കേഷനുകളാണ് അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിനായി തൃശ്ശൂർ കോർപ്പറേഷനിൽ ഈസ്റ്റ് ഫോർട്ട്, ടി.ബി. റോഡ് ലൊക്കേഷനുകളിലേക്കും കണ്ഠേശ്വരം ജം. (ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി), കടമറ്റം ജം. (അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ), ചുവന്നമണ്ണ്(പാണഞ്ചേരി ഗ്രാമപഞ്ചായത്ത്), അവിട്ടപ്പിള്ളി (മറ്റത്തൂർ ഗ്രാമപഞ്ചായത്ത്) ലൊക്കേഷനുകളും അനുവദിച്ചിരിക്കുന്നു. പ്രാഥമിക പരിശോധന, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലായാണ് സംരംഭക തിരഞ്ഞെടുപ്പ് നടത്തുന്നത്. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ‘THE DIRECTOR, AKSHAYA’ എന്ന പേരിൽ തിരുവന്തപുരുത്ത് മാറാവുന്ന ദേശസാൽകൃത ബാങ്കിൽ 750 രൂപയുടെ ഡി. ഡി സഹിതം അപേക്ഷ സമർപ്പിക്കണം http://akshayaexam.kerala.gov.in/aes/registration om വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യതകൾ, മേൽവിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് /കെട്ടിടം നികുതി രസീത്/ വാടകക്കരാർ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പകർപ്പ്, അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സൽ, പകർപ്പ്, ഡി.ഡി. എന്നിവ സഹിതം 2024 മാർച്ച് 11-ന് മുമ്പ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാക്കണം. അല്ലാത്തപക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ www.akshaya.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ : 04872386809.