nctv news pudukkad

nctv news logo
nctv news logo

ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 14 ഇടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു

akshaya job vacancy

ഫെബ്രുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി വിഭാഗത്തിന് പൂങ്കുന്നം ജം. (തൃശ്ശൂർ കോർപ്പറേഷൻ), വി.ആർ. പുരം – തച്ചൂടപ്പറമ്പ് റോഡ് (ചാലക്കുടി മുനിസിപ്പാലിറ്റി), കുന്നംകുളം ഗുരുവായൂർ റോഡ് (കുന്നംകുളം മുനിസിപ്പാലിറ്റി), കുറാഞ്ചേരി (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി), നന്തിപുലം (വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്), കയ്പ്പമംഗലം ബീച്ച് (കയ്‌പമംഗലം ഗ്രാമപഞ്ചായത്ത്), സൗത്ത് കൊണ്ടാഴി (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്), ചേലക്കോട് (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്) എന്നീ ലൊക്കേഷനുകളാണ് അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിനായി തൃശ്ശൂർ കോർപ്പറേഷനിൽ ഈസ്റ്റ് ഫോർട്ട്, ടി.ബി. റോഡ് ലൊക്കേഷനുകളിലേക്കും കണ്ഠേശ്വരം ജം. (ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി), കടമറ്റം ജം. (അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ), ചുവന്നമണ്ണ്(പാണഞ്ചേരി ഗ്രാമപഞ്ചായത്ത്), അവിട്ടപ്പിള്ളി (മറ്റത്തൂർ ഗ്രാമപഞ്ചായത്ത്) ലൊക്കേഷനുകളും അനുവദിച്ചിരിക്കുന്നു. പ്രാഥമിക പരിശോധന, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലായാണ് സംരംഭക തിരഞ്ഞെടുപ്പ് നടത്തുന്നത്. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ‘THE DIRECTOR, AKSHAYA’ എന്ന പേരിൽ തിരുവന്തപുരുത്ത് മാറാവുന്ന ദേശസാൽകൃത ബാങ്കിൽ 750 രൂപയുടെ ഡി. ഡി സഹിതം അപേക്ഷ സമർപ്പിക്കണം http://akshayaexam.kerala.gov.in/aes/registration om വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യതകൾ, മേൽവിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് /കെട്ടിടം നികുതി രസീത്/ വാടകക്കരാർ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പകർപ്പ്, അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സൽ, പകർപ്പ്, ഡി.ഡി. എന്നിവ സഹിതം 2024 മാർച്ച് 11-ന് മുമ്പ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാക്കണം. അല്ലാത്തപക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ www.akshaya.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 04872386809.


Leave a Comment

Your email address will not be published. Required fields are marked *