എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ കെ.വി. ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഷാന്റോ കൈതാരത്തിന് 14 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ഗീത ജയന് നാലുവോട്ടുകള്‍ ലഭിച്ചു. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ മധുസൂദനന്‍ വരണാധികാരിയായിരുന്നു
23 അംഗ ഭരണസമിതിയിലെ യുഡിഎഫ് പക്ഷത്തുള്ള അഞ്ചുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാന്റോ മനുഷ്യാവകാശപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ മകനാണ്.
മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഷാന്റോ കൈതാരത്തിനെ തെരഞ്ഞെടുത്തു
