നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്സുകള്‍ക്ക് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് ബുധനാഴ്ച പത്ത് വര്‍ഷം തികഞ്ഞു. ഈ ദിവസം പരശുറാം എക്‌സ്പ്രസ്സിന്റെ പുതുക്കാട് ജന്മദിനമായി സ്‌റ്റേഷനില്‍ ആലോഷം സംഘടിപ്പിച്ചിരിക്കുകയാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ഒ ജിന്‍സി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. സ്‌റ്റേഷനില്‍ യാത്രക്കെത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേക്കുകള്‍ വിതരണം ചെയ്തു. എം. എസ.് കൃഷ്ണപ്രസാദ്, ടി.ആര്‍. ഗിരീഷ് , രാഘവ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പത്താം വാര്‍ഷിക ദിനത്തില്‍ ഇരു ദിശകളിലേക്കുള്ള പരശുറാം എക്‌സ്പ്രസ്സുകള്‍ ഒരുമിച്ച് എത്തിയത് യാത്രക്കാര്‍ക്കും കൗതുകമായി. 2014 ഫെബ്രുവരി 21 ന് അന്നത്തെ തൃശൂര്‍ എം പി പി.സി. ചാക്കോയുടെ ശ്രമഫലമായി കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഗാര്‍ഗെ ആണ് സ്‌റ്റോപ്പ് അനുവദിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി റിസര്‍വേഷന്‍ അടക്കം മികച്ച വരുമാനവും പുതുക്കാട് നിന്ന് ലഭിക്കുന്നുണ്ട്. ജനറല്‍ കോച്ച് കൂടുതല്‍ ഉള്ളതിനാല്‍ കുറഞ്ഞ ചിലവില്‍ നാഗര്‍കോവില്‍ കോട്ടയം, എറണാകുളം, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം റൂട്ടില്‍ പുതുക്കാട് നിന്ന് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പരശുറാമിന്റെ കേരളത്തിലെ എല്ലാ സ്‌റ്റോപ്പുകളെപ്പറ്റിയും പുതുക്കാട് മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ അറിയിച്ചു.
പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍
