ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. ഷീബ, വ്യവസായ വാണിജ്യവകുപ്പ് അഡി. ഡയറക്ടര്‍ ഡോ. കെ.എസ.് കൃപകുമാര്‍, വ്യവസായി വികസന ഓഫീസര്‍ വി.എ. സെബി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ കുട്ടി, എല്‍.എ. തഹസില്‍ദാര്‍ സിമേഷ് സാഹു എന്നിവര്‍ സന്നിഹിതരായി. മണ്ഡലത്തിലെ നൂറുകണക്കിന് സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു. ഓരോ പഞ്ചായത്തിലെ മികച്ച സംരംഭകനെ യോഗത്തില്‍ ആദരിച്ചു.
പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
