ടാപ്പിംഗ് തൊഴിലാളിയായ ബിജുവിനാണ് പരുക്കേറ്റത്. ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (വിഒ) അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ ഡിവിഷന്‍ 16 ലാണ് സംഭവം. പുലര്‍ച്ചെയോടെ ടാപ്പിങ്ങിനെത്തിയതായിരുന്നു ബിജുവും കൂടെയുണ്ടായിരുന്ന തൊഴിലാളികളും. തുടര്‍ന്നാണ് ഒന്‍പത് ആനകളടങ്ങുന്ന സംഘം ഇവരുടെ അരികിലേക്ക് എത്തിയത്. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ടാപ്പിംഗില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് തൊഴിലാളികളും മാനേജറും ആന കൂട്ടത്തെ കണ്ട് പല വഴിക്ക് ഓടി രക്ഷപ്പെട്ടു. നട്ടെല്ലിനും മുഖത്തും കൈകളിലും പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലും പ്രാദേശത്ത് കാട്ടാനയുടേ ആക്രമണം ഉണ്ടായിരുന്നു.തുമ്പൂര്‍മുഴിയില്‍ റോഡിന് സമീപമുള്ള പെട്ടിക്കട കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. മേഖലയില്‍ പുലി ശല്യവും രൂക്ഷമാണ്. സമീപത്താണ് പുലി പശുക്കുട്ടിയെ കൊന്നതും. വന്യമൃഗ ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രാദേശവാസികള്‍.
അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു
