ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, എം.എ. ഷാബു, ടി.ആര്‍. രജീഷ്, കെ.ഡി. അശ്വതി, എം. ജോണ്‍സന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഹേമ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപയും നാട്ടുകാരുടെ സഹായത്തോടെ സ്വരൂപിച്ച ഒന്നരലക്ഷം രൂപയും ചേര്‍ത്താണ് 5 സെന്റ് സ്ഥലം മുത്രത്തിക്കര ശിവക്ഷേത്രത്തിന് പരിസരത്ത് വാങ്ങിയത്. 17 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് അംഗന്‍വാടിക്ക് ജില്ല പഞ്ചായത്ത് 7 ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 8 ലക്ഷം രൂപയും വനിതാ ശിശു വികസന വകുപ്പില്‍ നിന്ന് 2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന അനുപല്ലവി അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു
