11 വര്‍ഷത്തെ സേവനത്തിനുശേഷം ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, വിവിധ വകുപ്പ് മേധാവിമാരായ പി.എന്‍. സെബി, സി.ജെ. സിന്റോ, സിനോ ഫ്രാന്‍സിസ്, സ്റ്റാഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി സെക്രട്ടറി കം ട്രഷററായി ചുമതലയേറ്റ ഫാദര്‍ ജോജു എടത്തുരുത്തിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി
