അവിട്ടത്തൂര്‍ സ്വദേശി കൂടലി വീട്ടില്‍ 50 വയസുള്ള ഷീബ ജോയിയാണ് കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ഇവര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും കണ്ടത്. തുടര്‍ന്ന് പൊലീസിനെയും അഗ്നിരക്ഷസേനയും നാട്ടുകാര്‍ വിവരം അറിയിച്ചു. ഷീബയുടെ ബാഗും, ചെരുപ്പും പാലത്തിനു മുകളില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയില്‍ ബാഗില്‍ നിന്നും ചികിത്സാരേഖകള്‍, മരുന്നു വാങ്ങിയ ലിസ്റ്റ്, പണം അടച്ച ബില്ല്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ലഭിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ പാലത്തില്‍ നിന്നും ചാടിയത് ഷീബ ജോയിയാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവും മക്കളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇരിങ്ങാലക്കുട അഗ്നിരക്ഷസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നവര്‍ തെരഞ്ഞെടുക്കുന്ന സൂയിസൈഡ് പോയിന്റ് ആയി കരുവന്നൂര്‍ പാലം മാറുകയാണെന്ന സൂചനകളാണ് തുടര്‍ച്ചയായുള്ള ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. രണ്ടാഴ്ച മുന്‍പ് യുവതിയായ ആയുര്‍വേദ ഡോക്ടര്‍ കരുവന്നൂര്‍ പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കിയിരുന്നു. അടുത്ത ദിവസം പാലത്തിന് സമീപത്ത് നിന്നും മറ്റൊരു അഞ്ജാത മൃതദേഹവും കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മറ്റ് രണ്ടു പേര്‍ കൂടി കരുവന്നൂര്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. പുഴയില്‍ ചാടിയ ഒരു യുവാവിനെ നാളുകള്‍ക്ക് മുമ്പ് ഓട്ടോ െ്രെഡവര്‍മാര്‍ ചേര്‍ന്ന് രക്ഷിക്കുകയും ചെയ്തിരുന്നു. ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍ പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് ഉയരത്തില്‍ ഇരുമ്പ് നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
മധ്യവയസ്‌കയായ പുഴയില്‍ ചാടി ജീവനൊടുക്കി
