nctv news pudukkad

nctv news logo
nctv news logo

 ആലുവ ശിവരാത്രിയോടനുബന്ധിച്ച് ആലുവ വരെ നീട്ടിയ സ്‌പെഷല്‍ ട്രെയിനിന് പുതുക്കാട്, നെല്ലായി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചു

pudukad, nellayi train

മാര്‍ച്ച് 8 വെള്ളിയാഴ്ച രാത്രി 11.33 ന് ട്രെയിന്‍ പുതുക്കാട് സ്‌റ്റേഷനിലും രാത്രി 11.39ന് നെല്ലായി സ്‌റ്റേഷനിലും എത്തിച്ചേരും. തിരിച്ച് മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ ആലുവയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.15ന് പുറപ്പെട്ട് നെല്ലായിയില്‍ രാവിലെ 6.13നും പുതുക്കാട് രാവിലെ 6.19നും എത്തിച്ചേരും. ഈ ട്രെയിനിന് പുറമെ മാര്‍ച്ച് 8 ന് 16325 നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ്സിന് മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി അങ്ങാടി സ്‌റ്റേഷനുകളില്‍ മാര്‍ച്ച് 8ന് അധിക സ്‌റ്റോപ്പ് അനുവദിച്ചു. ആലുവ വഴി പോകുന്ന ഈ ട്രെയിന്‍ വൈകീട്ട് 6ന് പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരും. പുതുക്കാട്- ആലുവയാത്രയ്ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *