പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം കാട്ടാനകളാണ് പുതുക്കാട് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്
ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയാനകള്‍ അടക്കം മുപ്പതോളം കാട്ടാനക്കൂട്ടം പാലപ്പിള്ളിയില്‍ ഇറങ്ങിയത്. ആനകളുടെ ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. ആനകള്‍ കൂട്ടമായി പുതുക്കാട് തോട്ടത്തിലേക്ക് കയറുകയായിരുന്നു. റോഡിലൂടെ ഇറങ്ങി നടന്ന കാട്ടാനകളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടം കടന്നുപോകുന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയ്ക്ക് സമീപമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം കൂട്ടത്തോടെ വീണ്ടും റോഡിലേക്ക് ഇറങ്ങിയാല്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. കൂടാതെ കാരികുളം ഭാഗത്ത് മൂന്നോളം കാട്ടാനകള്‍ കൃഷി നശിപ്പിച്ച സംഭവവും …



















