യുവതയുടെ കലാകായിക സാംസ്‌കാരിക സംഗമത്തിന് അരങ്ങുണര്‍ന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയില്‍ തുടക്കമായി.
86 ഗ്രാമപഞ്ചായത്തുകള്‍, 16 ബ്ലോക്കുകള്‍, ഏഴ് നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്, ക്രിക്കറ്റ് ഇനങ്ങളോടെ മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷോട്ട് പുട്ട് എറിഞ്ഞാണ് മത്സരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, മുന്‍ അത്‌ലറ്റിക് താരം അബ്ദുള്ള, യൂത്ത് പ്രോഗ്രം ഓഫീസര്‍ സിടി സബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, …