പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വ്വഹിച്ചു. മുന്‍സിപ്പാലിറ്റി വൈസ്‌ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ദിനാചരണ സന്ദേശം നല്‍കി. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സുജ അലോഷ്യസ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ എ. എ. കൃതജ്ഞതയര്‍പ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന കലാജാഥ തണ്ണീര്‍മുക്കം സദാശിവന്റെ കഥാപ്രസംഗത്തിന്റെ അവതരണവും ഇതോടൊപ്പം അരങ്ങേറി. െ്രെകസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കോളേജില്‍ സംഘടിപ്പിച്ചു. 300 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു
നടത്തി