nctv news pudukkad

nctv news logo
nctv news logo

Local News

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോഡുനിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്നഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രധിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് …

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക് Read More »

വട്ടണാത്ര പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

വട്ടണാത്ര പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മേല്‍ശാന്തി സനല്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ട്രഷറര്‍ രാമദാസ് കൊല്ലേരി, വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി കൊല്ലേരി, അസി. സെക്രട്ടറി ശ്രീകുമാര്‍ കൊല്ലേരി, കണ്‍വീനര്‍ അനൂപ്കുമാര്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രാദേശിക സമിതികളുടെ ആസ്ഥാനങ്ങളിലും കൊടികയറ്റം നടത്തി. ഈ മാസം 15നാണ് താലപ്പൊലി മഹോത്സവം

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. പൊലീസ് സ്‌റ്റേഷന്‍, വില്ലേജോഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, സഹ.കരണ ബാങ്ക്, ടെല്‌ഫോണ്‍ എക്‌സ്‌ചേഞ്ച്, വിവിധ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വെള്ളിക്കുളങ്ങരയിലുണ്ടെങ്കിലും പൊതു കളിസ്ഥലം ഇവിടെ ഇല്ല.

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജെസി പി. ലാസര്‍, അധ്യാപിക ടി.ജെ. ജാന്‍സി എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രായയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ഡേവിസ് ചെറയത്ത്, പ്രധാനാധ്യാപകന്‍ വി.ഡി. ജോഷി, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് …

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു Read More »

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരിച്ച പാറോലിമന റോഡ് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് അംഗം ശൈലജ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7.3 ലക്ഷം രൂപ ചെലവിലായിരുന്നു റോഡിന്റെ നവീകരണം.

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍

44 ലക്ഷം രൂപ ചിലവില്‍ പണിത കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തികരിക്കാതെ കാട്പിടിച്ച് കിടക്കുന്നത്. വില്ലേജാഫീസിന്റെ സൈഡിലൂടെ വഴി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് സ്‌റ്റേ മേടിച്ചതാണ് പണി പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തത് എന്ന് വില്ലേജിലെ ജോലിക്കാര്‍ പറയുന്നു. പുതിയ കെട്ടിടം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. നിലവില്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ഒന്നാംനിലയില്‍ ആയതിനാല്‍ ഇവിടേക്ക് വയോധികര്‍ക്കും അംഗപരിമിതര്‍ക്കും കയറിച്ചെല്ലാന്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാതെയാണ് ഈ …

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍ Read More »

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (വിഒ) പ്രവാസികള്‍ അയക്കുന്ന പണമാണ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രധാന ആശ്രയമെന്നും എന്നാല്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്കു വേണ്ട സാമ്പത്തിക ചുറ്റുപാടോ സംരക്ഷണമൊ ഒരുക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2026 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ …

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ Read More »

obit

വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന്‍ അന്തരിച്ചു

75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.

പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു

സമഗ്ര ശിക്ഷ കേരള കൊടകര ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ഇനിഷ്യേറ്റീവ് ടു ഡെവലപ് എന്റര്‍പ്രനേറിയല്‍ ആറ്റിറ്റിയൂഡ് ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊടകര ജി എല്‍ പി എസ് ലെ പ്രധാന അധ്യാപിക എം.കെ. ഡെയ്‌നി അധ്യക്ഷത വഹിച്ചു. കൊടകര ബി ആര്‍ സി, ബി പി വി.ബി. സിന്ധു, …

പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു Read More »

വരാക്കര പൂരത്തിന് കൊടിയേറി

പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.

ചെമ്പൂച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.ആര്‍. മിനി, പ്രധാനാധ്യാപിക എ. അബ്‌സത്ത്,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. 2020-21വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 52 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.

ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്‍ ഇഞ്ചക്കുണ്ട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ യും യുണിയന്‍ പ്രസിഡന്റുമായ പോള്‍സന്‍ അധ്യക്ഷനായി. ചടങ്ങില്‍ ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്റെ പൂര്‍വ്വകാല നേതാക്കളെയും തൊഴിലാളികളെയും ആദരിച്ചു. ഐ എന്‍ ടി യു സി യൂണിറ്റ് സെക്രട്ടറി എന്‍.എം. പൗലോസ്, ഐ എന്‍ ടി യു സി സ്‌റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി ആന്റണി കുറ്റുക്കാരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, ഐ …

ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്‍ ഇഞ്ചക്കുണ്ട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു Read More »

മറ്റത്തൂർ : ഇഞ്ചക്കുണ്ട് മണ്ണാർതോട്ടത്തിൽ മേരി (93) അന്തരിച്ചു

മറ്റത്തൂർ : ഇഞ്ചക്കുണ്ട് മണ്ണാർതോട്ടത്തിൽ മേരി (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച പകൽ 2 ന് ഇഞ്ചക്കുണ്ട് ലൂർദ്ധ്മാതാ പള്ളി സെമിതേരിയിൽ. ഭർത്താവ് : പരേതനായ ഫ്രാൻസിസ്. മക്കൾ : ഗ്രേസി, ജോയ്, ജോണി, ജോസഫ്, അഗസ്റ്റിൻ, ലൈസി, ജോണി. മരുമക്കൾ : പരേതനായ തങ്കപ്പൻ, റോസി, ലിസ്സി, വത്സ, ബിൻസി, തോമസ്, സിജി.

ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ കുണ്ടൂക്കാവ് ക്ഷേത്ര അഗ്രശാലയിലായിരുന്നു തിരുവാതിരക്കളി മത്സരം നടന്നത്. മത്സരത്തില്‍ വിവിധ കരയോഗ വനിതാ സമാജങ്ങള്‍ പങ്കെടുത്തു. മേഖലാ കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷനായി. വനിതാ വിഭാഗം മേഖല കണ്‍വീനര്‍ രാജി അനീഷ്, വട്ടണാത്ര മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ …

ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി

മുരിയാട് വെറ്റിനറി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി മുട്ട കോഴി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ , പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, മണി സജയന്‍, നിജി വത്സന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിറ്റ്‌സന്‍ പിന്‍ഹീറോ, വി.എം. ബിന്ദു, വി.എം. സീന, സോവ്ജിത്ത്, സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം …

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി Read More »

എക്‌സ് സര്‍വീസസ് മെന്‍ കൂട്ടായ്മ അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകത്തിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ വിമുക്തഭട കുടുംബ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകം പ്രസിഡന്റ് ലൂയിസ് പണ്ടാരി അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിമുക്ത ഭടന്മാരായ ശിവരാമന്‍ തണ്ടാശേരി, രാമകൃഷ്ണന്‍, സി.ജെ. വില്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിട്ടയേര്‍ട്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി, ചാലക്കുടി ഡി വൈ എസ് പി ടി.എസ്. സിനോജ്, ഡോക്ടര്‍മാരായ ആന്‍ ജോസ്, …

എക്‌സ് സര്‍വീസസ് മെന്‍ കൂട്ടായ്മ അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകത്തിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ വിമുക്തഭട കുടുംബ സംഗമം സംഘടിപ്പിച്ചു Read More »

കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശുചീകരണത്തിന് ആവശ്യമായ സാമഗ്രികള്‍ കൈമാറി ഖത്തര്‍ കോടാലി കൂട്ടായ്മ

ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി ബാലന്‍ മണ്ണാം പറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.വി. റോഷിക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. ഇരുമ്പ് ചൂല്, പ്ലാസ്റ്റിക് ചൂലുകള്‍, അടിച്ച് വാരി, ലൈസോള്‍, തുടക്കുന്ന കോലുകള്‍, സോപ്പ് പൗഡര്‍, പുല്ലിന്റെ ചൂലുകള്‍ എന്നിവയാണ് ശുചീകരണ കിറ്റില്‍ ഉണ്ടായിരുന്നത്. ഹെഡ് നഴ്‌സ് ബിന്‍സി, സ്റ്റാഫ് നഴ്‌സ് സിന്ധു സത്യന്‍, പി.ആര്‍.ഒ. ഷെറിന്‍ എലിസബത്ത്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ , ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തൊഴിലവസരങ്ങളും അറിയിപ്പുകളും

ഡിപ്ലോമ കോഴ്‌സ് എസ് ആര്‍ സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി (ഒരു വര്‍ഷം) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര് സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കൊടകര ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി രൂപവല്‍ക്കരണത്തിന്റെ ഭാഗമായി വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയ് നെല്ലിശേരി, സ്വപ്ന സത്യന്‍, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ഷിനി ജെയ്‌സന്‍, ബിജി ഡേവീസ്, അസി. സെക്രട്ടറി സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി, ഐ.സി.ഡി.പി സൂപ്പര്‍വൈസര്‍ വിനിത എന്നിവര്‍ പ്രസംഗിച്ചു.

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി. തൃശൂര്‍ കല്‍ദായ മെത്രാന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷനായി. ഫാദര്‍ വർഗീസ് തരകൻ, ഫാദര്‍ ജീസ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, പഞ്ചായത്ത് അംഗം ഗിഫ്റ്റി ഡെയ്‌സണ്‍, സിസ്റ്റര്‍ റെയ്‌സി ജോണ്‍, ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ …

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി Read More »