nctv news pudukkad

nctv news logo
nctv news logo

Local News

pudukad agadi

പുതുക്കാട് അങ്ങാടിയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ലിറ്റര്‍ കണക്കിന് ജലമാണ് പാഴായി പോകുന്നത്. റോഡിന്റെ ഒരു വശം മുഴുവന്‍ വെള്ളം കുത്തി ഒഴുകുകയാണ്. റോഡിലൂടെ വെള്ളം പാഴാകുന്നത് യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

pookodu temple thalapoli mahothsavam,

ആഘോഷമായി പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം

രാവിലെ ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. കേളത്ത് സുന്ദരമാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. ഉച്ചയ്ക്ക് ക്ഷേത്ര സന്നിധാനത്ത് വര്‍ണാഭമായ കാവടിയാട്ടം നടത്തി. പീലിക്കാവടികളും പൂക്കാവടികളും ചിന്ത്കാവടികളും അണിനിരന്നു. പറയ്്‌ക്കെഴുന്നള്ളിപ്പ്, വൈകീട്ട് ദീപാരാധന, നാദസ്വരം എന്നിവയും ഉണ്ടായിരുന്നു. നിരവധിപ്പേരാണ് ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. പരിപാടിയ്ക്ക് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ക്ഷേത്രം മേല്‍ശാന്തി സനല്‍ നമ്പൂതിരി, പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ട്രഷറര്‍ രാമദാസ് കൊല്ലേരി, വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി കൊല്ലേരി, അസി. സെക്രട്ടറി ശ്രീകുമാര്‍ കൊല്ലേരി, കണ്‍വീനര്‍ …

ആഘോഷമായി പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം Read More »

vendore church perunnal

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100-ാം വര്‍ഷ തിരുനാള്‍ ആഘോഷിച്ചു

ഞായറാഴ്ച രാവിലെ ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ.പോള്‍ തേയ്ക്കാനത്ത് മുഖ്യകാര്‍മികനായി. ഫാ. സൈജോ തൈക്കാട്ടില്‍ സന്ദേശം നല്‍കി. വൈകിട്ട് പ്രദക്ഷിണം, വര്‍ണമഴ എന്നിവയുണ്ടായി. തിങ്കളാഴ്ച രാവിലെ 7ന് പൂര്‍വിക സ്മരണാഞ്ജലി, വൈകിട്ട് 6ന് സ്‌നേഹസംഗമം, 6.30ന് ഗാനമേളയും ഉണ്ടായിരിക്കും.

pulakattukara madam road open

എംഎല്‍എയുടെ മണ്ഡലം വികസന ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച പുലക്കാട്ടുകര ഷട്ടര്‍ മഠം റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

varakara pooram

പ്രസിദ്ധമായ വരാക്കര പൂരം വര്‍ണാഭമായി

20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20 ഗജവീരന്മാരെ അണിനിരത്തി രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളത്തിന് അകമ്പടിയായി. ഉച്ചയോടെ കാവടി സംഘങ്ങള്‍ ക്ഷേത്രമൈതാനിയില്‍ നിറഞ്ഞാടി. വൈകീട്ട് നടന്ന കാഴ്ച ശീവേലിയ്ക്ക് പണ്ടിമേളം അകമ്പടിയേകി. തുടര്‍ന്ന് വരാക്കര ദേശത്ത് നന്തിക്കര സാംബവരുടെ നേതൃത്വത്തില്‍ പന്തല്‍ വരവും നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരവും അരങ്ങേറും.

citu chittissery

ജില്ല ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ സിഐടിയു കണ്‍വന്‍ഷന്‍ ചിറ്റിശേരിയില്‍ നടത്തി

സിഐടിയു ജില്ല സെക്രട്ടറി കെ.പി.പോള്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡന്റ് പി.കെ. പുഷ്പാകരന്‍ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി എ.വി.ചന്ദ്രന്‍, ട്രഷര്‍ എന്‍.എന്‍.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

parapukara pakalveedu

3 ലക്ഷം രൂപ ചെലവഴിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.സി.പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍, സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികളായ കെ.സി.വര്‍ഗീസ്, എം.ഒ.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി 36 മാസങ്ങള്‍ പിന്നിടുന്ന ഘട്ടത്തില്‍ നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ പത്താമത്തേതാണ് ഇത്.

pudukad soorayagramam

പുതുക്കാട് പഞ്ചായത്തിലെ സൂര്യഗ്രാമം കള്‍വര്‍ട്ട് നിര്‍മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും പങ്കെടുത്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് കള്‍വര്‍ട്ട് നിര്‍മാണം നടക്കുന്നത്.

തലോര്‍ സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി

തലോര്‍ സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിജയിച്ച ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍, പഞ്ചായത്ത് പ്രസിഡന്റ് സുജ ആന്റണി, ഇ.ജി. സന്തോഷ് എന്നിവര്‍ക്ക് ബികെഎംയു നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി പി ഐ മണ്ഡലം അസി. സെക്രട്ടറി സി.യു. പ്രിയന്‍, സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, ലോക്കല്‍ സെക്രട്ടറി കെ.വി. മണിലാല്‍, വി.ആര്‍. സുരേഷ്, എന്‍.ജെ. ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

pudukad hospital

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി പണികഴിപ്പിക്കുന്ന 2 നില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎംല്‍എ ഉദ്ഘാടനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവ്, പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് സെക്രട്ടറി കെ.കെ. നിഖില്‍, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈമണ്‍ ടി. ചുങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ കളക്ടറുടെ മദ്യവിമുക്ത കേരളം പ്രഖ്യാപനത്തിന് പിന്തുണയായി കളക്ടര്‍ക്ക് ആശംസകാര്‍ഡുകള്‍ അയച്ച് പള്ളിക്കുന്ന് മദ്യ വിരുദ്ധ സമിതി

ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് ആശംസകാര്‍ഡ് പോസ്റ്റ് ചെയ്യുന്ന പരിപാടി തൃശൂര്‍ അതിരൂപത മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് ഇടവക വികാരി ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫൊറോന ഇടവക മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് വി.എം. അഗസ്റ്റിന്‍, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, സിജെഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക പ്രതിനിതി സിജി, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, മദ്യ വിരുദ്ധ സമിതി പള്ളിക്കുന്ന് …

ജില്ലാ കളക്ടറുടെ മദ്യവിമുക്ത കേരളം പ്രഖ്യാപനത്തിന് പിന്തുണയായി കളക്ടര്‍ക്ക് ആശംസകാര്‍ഡുകള്‍ അയച്ച് പള്ളിക്കുന്ന് മദ്യ വിരുദ്ധ സമിതി Read More »

ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ സമാധിദിനം ആചരിച്ചു

വടക്കേ തുറവ് സുബ്രഹ്മണ്യ ക്ഷേത്രസമിതി, കോമത്തുകാട്ടില്‍ കുടുംബ ട്രസ്റ്റ്, എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍, തൃശ്ശൂര്‍ ജില്ലാ ഗുരുധര്‍മ്മസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യ ക്ഷേത്രസമിതി പ്രസിഡന്റ് സെല്‍വരാജ് അധ്യക്ഷനായി. നീലീശ്വരം ആശ്രമം സെക്രട്ടറി അദൈ്വദാനന്ദ തീര്‍ത്ഥ സ്വാമികള്‍, പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യ മഠം സെക്രട്ടറി ചൈതന്യ സരസ്വതി സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോമത്തുകാട്ടില്‍ കുടുംബട്രസ്റ്റ് പ്രസിഡന്റ് കെ.എം. ബേബി,കോമത്തുകാട്ടില്‍ …

ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ സമാധിദിനം ആചരിച്ചു Read More »

ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാര്‍ക്കായി അധികൃതര്‍ സ്ഥപിച്ച ദിശാബോര്‍ഡില്‍ മാളയുടെ പേരില്ലാത്തത് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍ നിന്ന് മാളയിലേക്ക് വരുന്ന വാഹനങ്ങള്‍ കൊടകര ശാന്തി ജങ്്ഷന്‍ നിന്ന് സര്‍വീസ് റോഡിലൂടെ ഫ്‌ലൈ ഓവര്‍ ജങ്ഷിലെത്തിയ ശേഷം ആളൂര്‍ റോഡുവഴിയാണ് മാളയിലേക്ക് പോകേണ്ടത്. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകളൊന്നും തന്നെ ദേശീയപാതയില്‍ കാണാനാകില്ല. ഇതു മൂലം ദൂരദിക്കുകളില്‍ നിന്ന് വരുന്ന വാഹനയാത്രക്കാര്‍ പലപ്പോഴും വഴിയറിയാതെ ദുരിതം അനുഭവിക്കുന്നുണ്ട്. തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍ നിന്ന് വരുമ്പോള്‍ കൊടകര എത്തുന്നതിനു മുമ്പായി ഉളുമ്പത്തുകുന്നില്‍ നിന്നാണ് മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിയേണ്ടത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള …

ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാര്‍ക്കായി അധികൃതര്‍ സ്ഥപിച്ച ദിശാബോര്‍ഡില്‍ മാളയുടെ പേരില്ലാത്തത് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു Read More »

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു

തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ പി.ജെ. ബേണി മുഖ്യാതിഥിയായി പങ്കെടുത്തു. തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം ചെയ്തു. ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകരായ സി. ഷീല തോമസ്, ഷീബ തോമസ് കവലക്കാട്ട്, എന്‍. സൂസി ആന്റണി, സ്‌കൂള്‍ ജീവനക്കാരി എ.ടി. മേഴ്‌സി, യാത്രയയപ്പും ചടങ്ങില്‍ ഉണ്ടായിരുന്നു. സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു Read More »

ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ 79-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്‍ പി.വി. പോളി, അനധ്യാപകന്‍ കെ.കെ. ഫ്രാന്‍സീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനകര്‍മ്മം തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ. ജിജോ മുരിങ്ങാത്തേരി, പ്രധാനാധ്യാപിക ലേഖ ഡേവീസ് കാട്ടുമാത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വാര്‍ഡ് അംഗം പ്രീതി ബാലകൃഷ്ണന്‍, ഫാ. പ്രകാശ്പുത്തൂര്‍, പി.ടി.എ. പ്രസിഡന്റ് വി.ആര്‍. രബീഷ്, എംപിടിഎ പ്രസിഡന്റ് അമ്പിളി ഹരി, സ്റ്റാഫ് സെക്രട്ടറി ഉഷ വര്‍ഗ്ഗീസ് തേലേക്കാട്ട്, പി.വി. ജോസഫ്, കെ. …

ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ 79-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

തൃക്കൂരില്‍ 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് കര്‍ഷകരില്‍നിന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. (വിഒ) മതിക്കുന്ന് പൊന്നൂക്കര പാടശേഖരത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രി 12.30നായിരുന്നു സംഭവം. അംഗീകൃത ഷൂട്ടറായ കെ.പി. ജെയിംസാണ് തൃക്കൂര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം പന്നികളെ വെടിവെച്ചത്. വാര്‍ഡ് അംഗം മോഹനന്‍ തൊഴുക്കാട്ടില്‍ നേതൃത്വം നല്‍കി. കര്‍ഷകരായ ബൈജു നെല്ലിശേരി, രാജു കിഴക്കൂടന്‍, അഖില്‍, പഞ്ചായത്ത് അംഗം സൈമണ്‍ നമ്പാടന്‍ എന്നിവരും പന്നികളെ പിടികൂടാന്‍ സഹായിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് …

തൃക്കൂരില്‍ 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു Read More »

വേലൂപ്പാടം പുലിക്കണ്ണിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു

പുലിക്കണ്ണി ചോലക്കല്‍ കബീര്‍, ചോലക്കല്‍ ഇസഹാക്ക് എന്നിവരുടെ പറമ്പിലാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. പറമ്പിലുണ്ടായിരുന്ന തെങ്ങ്, വാഴകളുമെല്ലാം കാട്ടാന പിഴുതെറിഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു

നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ