തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ പി.ജെ. ബേണി മുഖ്യാതിഥിയായി പങ്കെടുത്തു. തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം ചെയ്തു. ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകരായ സി. ഷീല തോമസ്, ഷീബ തോമസ് കവലക്കാട്ട്, എന്‍. സൂസി ആന്റണി, സ്‌കൂള്‍ ജീവനക്കാരി എ.ടി. മേഴ്‌സി, യാത്രയയപ്പും ചടങ്ങില്‍ ഉണ്ടായിരുന്നു. സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലനെയും 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തേക്കാനത്ത്, പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പി.ടി.എ. പ്രസിഡന്റ് ഷാജു മാടമ്പി, പ്രധാനാധ്യാപകന്‍ എം. യൂജിന്‍ പ്രിന്‍സ്, ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗം സെബി കൊടിയന്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി ട്രസ്റ്റി റപ്പായി കാളന്‍, സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, സെന്റ് സേവ്യേഴ്‌സ് സിയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ക്രിസ്റ്റിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു
