സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്‍ പി.വി. പോളി, അനധ്യാപകന്‍ കെ.കെ. ഫ്രാന്‍സീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനകര്‍മ്മം തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജിജോ മുരിങ്ങാത്തേരി, പ്രധാനാധ്യാപിക ലേഖ ഡേവീസ് കാട്ടുമാത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വാര്‍ഡ് അംഗം പ്രീതി ബാലകൃഷ്ണന്‍, ഫാ. പ്രകാശ്പുത്തൂര്‍, പി.ടി.എ. പ്രസിഡന്റ് വി.ആര്‍. രബീഷ്, എംപിടിഎ പ്രസിഡന്റ് അമ്പിളി ഹരി, സ്റ്റാഫ് സെക്രട്ടറി ഉഷ വര്‍ഗ്ഗീസ് തേലേക്കാട്ട്, പി.വി. ജോസഫ്, കെ. നന്ദിനി, ഒ.എസ്.എ. പ്രതിനിധി ഉണ്ണികൃഷ്ണന്‍ കീടായില്‍, ജനറല്‍ കണ്‍വീനര്‍ പി.ഡി. ആന്റു, പ്രിന്റോ തോമാസ് പനംകുളത്തുക്കാരന്‍, ടി.വി. ഷാജു, പി.വി. പോളി, കെ.കെ. ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന് കലാപരിപാടികളുടെ ഉദ്ഘാടനം നാടന്‍ പാട്ട് കലാകാരന്‍ സിന്റോ ചാലക്കുടി നിര്‍വഹിച്ചു.
ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ 79-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
