കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് കര്‍ഷകരില്‍നിന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. (വിഒ) മതിക്കുന്ന് പൊന്നൂക്കര പാടശേഖരത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രി 12.30നായിരുന്നു സംഭവം. അംഗീകൃത ഷൂട്ടറായ കെ.പി. ജെയിംസാണ് തൃക്കൂര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം പന്നികളെ വെടിവെച്ചത്. വാര്‍ഡ് അംഗം മോഹനന്‍ തൊഴുക്കാട്ടില്‍ നേതൃത്വം നല്‍കി. കര്‍ഷകരായ ബൈജു നെല്ലിശേരി, രാജു കിഴക്കൂടന്‍, അഖില്‍, പഞ്ചായത്ത് അംഗം സൈമണ്‍ നമ്പാടന്‍ എന്നിവരും പന്നികളെ പിടികൂടാന്‍ സഹായിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് മറവ് ചെയ്തു.
തൃക്കൂരില്‍ 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
