പുലിക്കണ്ണി ചോലക്കല്‍ കബീര്‍, ചോലക്കല്‍ ഇസഹാക്ക് എന്നിവരുടെ പറമ്പിലാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. പറമ്പിലുണ്ടായിരുന്ന തെങ്ങ്, വാഴകളുമെല്ലാം കാട്ടാന പിഴുതെറിഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.