ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് ആശംസകാര്‍ഡ് പോസ്റ്റ് ചെയ്യുന്ന പരിപാടി തൃശൂര്‍ അതിരൂപത മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് ഇടവക വികാരി ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫൊറോന ഇടവക മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് വി.എം. അഗസ്റ്റിന്‍, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, സിജെഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക പ്രതിനിതി സിജി, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, മദ്യ വിരുദ്ധ സമിതി പള്ളിക്കുന്ന് യൂണിറ്റ് സെക്രട്ടറി എഡ്വിന്‍ ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. പോസ്റ്റ്മാസ്റ്റര്‍ ഹരിയ്ക്ക് പോസ്റ്റ് കാര്‍ഡുകള്‍ കൈമാറി.
ജില്ലാ കളക്ടറുടെ മദ്യവിമുക്ത കേരളം പ്രഖ്യാപനത്തിന് പിന്തുണയായി കളക്ടര്‍ക്ക് ആശംസകാര്‍ഡുകള്‍ അയച്ച് പള്ളിക്കുന്ന് മദ്യ വിരുദ്ധ സമിതി
