വടക്കേ തുറവ് സുബ്രഹ്മണ്യ ക്ഷേത്രസമിതി, കോമത്തുകാട്ടില്‍ കുടുംബ ട്രസ്റ്റ്, എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍, തൃശ്ശൂര്‍ ജില്ലാ ഗുരുധര്‍മ്മസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. എസ്എന്‍ഡിപി യോഗം പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യ ക്ഷേത്രസമിതി പ്രസിഡന്റ് സെല്‍വരാജ് അധ്യക്ഷനായി. നീലീശ്വരം ആശ്രമം സെക്രട്ടറി അദൈ്വദാനന്ദ തീര്‍ത്ഥ സ്വാമികള്‍, പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യ മഠം സെക്രട്ടറി ചൈതന്യ സരസ്വതി സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോമത്തുകാട്ടില്‍ കുടുംബട്രസ്റ്റ് പ്രസിഡന്റ് കെ.എം. ബേബി,കോമത്തുകാട്ടില്‍ കുടുംബട്രസ്റ്റ് സെക്രട്ടറി രജത്ത് നാരായണന്‍, ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരന്‍, ജിഡിപിഎസ് ജില്ലാ സെക്രട്ടറി കെ.യു. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ സമാധിദിനം ആചരിച്ചു
