രാവിലെ ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. കേളത്ത് സുന്ദരമാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. ഉച്ചയ്ക്ക് ക്ഷേത്ര സന്നിധാനത്ത് വര്‍ണാഭമായ കാവടിയാട്ടം നടത്തി. പീലിക്കാവടികളും പൂക്കാവടികളും ചിന്ത്കാവടികളും അണിനിരന്നു. പറയ്്‌ക്കെഴുന്നള്ളിപ്പ്, വൈകീട്ട് ദീപാരാധന, നാദസ്വരം എന്നിവയും ഉണ്ടായിരുന്നു. നിരവധിപ്പേരാണ് ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. പരിപാടിയ്ക്ക് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ക്ഷേത്രം മേല്‍ശാന്തി സനല്‍ നമ്പൂതിരി, പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ട്രഷറര്‍ രാമദാസ് കൊല്ലേരി, വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി കൊല്ലേരി, അസി. സെക്രട്ടറി ശ്രീകുമാര്‍ കൊല്ലേരി, കണ്‍വീനര്‍ അനൂപ് കുമാര്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി
ആഘോഷമായി പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം
