20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20 ഗജവീരന്മാരെ അണിനിരത്തി രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളത്തിന് അകമ്പടിയായി. ഉച്ചയോടെ കാവടി സംഘങ്ങള്‍ ക്ഷേത്രമൈതാനിയില്‍ നിറഞ്ഞാടി. വൈകീട്ട് നടന്ന കാഴ്ച ശീവേലിയ്ക്ക് പണ്ടിമേളം അകമ്പടിയേകി. തുടര്‍ന്ന് വരാക്കര ദേശത്ത് നന്തിക്കര സാംബവരുടെ നേതൃത്വത്തില്‍ പന്തല്‍ വരവും നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരവും അരങ്ങേറും.
പ്രസിദ്ധമായ വരാക്കര പൂരം വര്‍ണാഭമായി
