ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്കൂള്‍ ബസ് ചെരിഞ്ഞു
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റോഡിലെ കാനയില്‍ സ്കൂള്‍ ബസ് ചെരിഞ്ഞ് അപകടം സംഭവിക്കുന്നത്. ചെങ്ങാലൂര്‍ ഹൈസ്കൂളിലെ വാഹനമാണ് കാനയിലേക്ക് ചെരിഞ്ഞത്. നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രണ്ടാഴ്ച മുന്‍പ് നന്തിക്കര സര്‍ക്കാര്‍ സ്കൂളിലെ വാഹനം കാനയിലേക്ക് ചെരിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം കാന ശരിയായ രീതിയില്‍ മൂടാത്തതാണ് അപകടത്തിന് കാരണം. വിവിധ സ്കൂളുകളുടെ പതിനഞ്ചോളം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ഇടമില്ലാത്ത …