ആളൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. യുവതിയുടെ മാതാവിന് പരുക്കേറ്റു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ 24 വയസ്സുള്ള ഐശ്വര്യയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. പരുക്കേറ്റ മാതാവ് ജീന്‍ഷിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.