അറ്റകുറ്റ പണികളുമായി നടത്തിയ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു എന്‍ എച്ച് എ ഐ യുടെ നിര്‍ദ്ദേശാനുസരണം സ്പിയര്‍ ഇന്‍ഫ്രാടെക്ക് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. റോഡ് പ്രൊജക്റ്റ് നടപ്പിലാക്കുമ്പോള്‍ പ്ലാനിങ്ങ്, ഡിസൈന്‍ , കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയ്ന്റനന്‍സ്സ് എന്നിവയിലായി ആറ് ഘട്ടങ്ങളിലായി നടക്കുന്ന ഓഡിറ്റിന്റെ അവസാന ഘട്ടത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2022 നവംബര്‍ 8 മുതല്‍ 11 വരെ രാത്രിയും പകലുമായി നടന്ന ഓഡിറ്റില്‍ കാഴ്ച്ച പരിധി, കവലകള്‍, വേഗ പരിധിമാറ്റം, ക്രോസ് സെക്ഷന്‍, വഴിയോര അപകടങ്ങള്‍, ലൈറ്റിംഗ് സംവിധാനം , പൊതു റോഡ് സുരക്ഷ എന്നിവ ഉള്‍പ്പെടെ പതിനൊന്ന് മേഖലകളിലായാണ് വീഴ്ച്ച ചൂണ്ടി കാണിച്ചിരിക്കുന്നത്. ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ള 10 പോയിന്റുകളുള്‍പ്പെടെ 30 അതീവ അപകടസാധ്യതയുള്ള കവലകള്‍ പ്രത്യകം പരാമര്‍ശിക്കുന്നുണ്ട്. യഥാസമയം ദേശീയ പാതയില്‍ അറ്റകുറ്റ പണികള്‍ നടത്താതു മൂലം അപകടം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടതായി ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലയില്‍ പോട്ട, പേരാമ്പ്ര, കുറുമാലി പുതുക്കാട് പോലീസ് സ്‌റ്റേഷന്‍, കെ.എസ് ആര്‍. ടി. സി ബസ് സ്‌റ്റോപ്പ്, ബസ് സ്റ്റാന്‍ഡ്, കുഞ്ഞനം പാറ ജംഗ്ഷന്‍ എന്നിവയാണ് പരാമര്ശിച്ചിട്ടുള്ളത്, ഇവിടങ്ങളിലെല്ലാം അനധികൃത മീഡിയന്‍ പ്രവേശനങ്ങള്‍ അടച്ചുപൂട്ടുവാനും ഇവിടങ്ങളില്‍ ആവശ്യമാണെങ്കില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് എന്നിവയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് സുഗമമായ യാത്രക്കും അതീവ സുരക്ഷക്കുമായി കൊണ്ടു വന്ന ദേശീയ പാത പലപ്പോഴും കുരുതിക്കളമാകുന്നുവെന്നത് അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.