പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക, തെളിയിക്കല്‍ ക്യാഷും ബില്‍ ക്യാഷും ഉടന്‍ വിതരണം ചെയ്യുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അനധികൃത കോണ്‍ടാക്ടര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പരിപാടികള്‍. പ്രതിഷേധ ധര്‍ണ എഐടിയുസി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി പ്രതിനിധി എം.കെ. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എം.കെ. തങ്കപ്പന്‍, ബിഎംഎസ് പ്രതിനിധി ശ്യാംലാല്‍, ആന്റണി കുറ്റക്കാരന്‍ സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി, എഐടിയുസി, ടിയുസിഐ, ബിഎംഎസ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ എച്ച്എംഎല്‍ മുപ്ലി ഗ്രൂപ്പ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി
