ആവശ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തി തെരുവുനായക്കള്‍ക്കായി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പഞ്ചായത്ത്് ഒരുങ്ങുന്നത്. ഇതിനാവശ്യമായ സ്ഥലമോ കെട്ടിടമോ സൗജന്യമായോ വാടകക്കോ പഞ്ചായത്തിന് നല്‍കാന്‍ തയ്യാറുള്ളവരുടെ സഹകരണം പഞ്ചായത്ത് തേടിയിട്ടുണ്ട്. അഭയകേന്ദ്രങ്ങള്‍ക്കാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറുള്ളവര്‍ അടുത്ത മാസം 15നകം ലോക്കേഷന്‍ വിവരങ്ങളടക്കം പഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു തെരുവുനായ് ശല്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 20ന് പഞ്ചായത്തില്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമുണ്ട്./
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി മറ്റത്തൂര്‍ പഞ്ചായത്ത്
