nctv news pudukkad

Local News

പതിറ്റാണ്ടുകളോളം തരിശുകിടന്ന പാടത്ത് പൊന്നുവിളയിച്ച് കനകമല പഴമ്പിള്ളിയിലെ കടുംകുറ്റിപാടത്തെ ഒരു കൂട്ടം കര്‍ഷകര്‍

കൊടകര പഞ്ചായത്തിലെ തൊഴിലുറപ്പുതൊഴിലാളികളുടെ സഹായത്തോടെ തരിശുനിലത്തില്‍ ഇറക്കിയ മുണ്ടകന്‍ കൃഷിയുടെ കൊയ്ത്തുല്‍സവം ഉല്‍സവാന്തരീക്ഷത്തിലാണ് കഴിഞ്ഞ ദിവസം നടന്നത്. കൊടകര കൃഷിഭവനു കീഴിലെ തേശേരി തെക്ക് പാടശേഖരത്തിന്‍രെ ഭാഗമായ കടുംകുറ്റിപ്പാടത്തെ 18 ഏക്കറോളം നിലം വര്‍ഷങ്ങളായി തരിശുകിടക്കുകയായിരുന്നു. ഒരുകാലത്ത് ആണ്ടില്‍ മൂന്നുവട്ടം കൃഷിയിറക്കിയിരുന്ന പാടശേഖരമാണ് ഇത്. പാടശേഖരത്തിലെ വെള്ളക്കെട്ടാണ് ഇവിടെ കൃഷിയിറക്കാന്‍ പ്രധാനതടസമായിരുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ചേര്‍ന്ന് തരിശുനിലത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തോടുകള്‍ പുനരുദ്ധരിച്ച് വെള്ളം ഒഴുക്കി കളയാന്‍ സൗകര്യമൊരുക്കി. സ്വന്തമായി കൃഷിയിറക്കാന്‍ കഴിയാത്ത

പതിറ്റാണ്ടുകളോളം തരിശുകിടന്ന പാടത്ത് പൊന്നുവിളയിച്ച് കനകമല പഴമ്പിള്ളിയിലെ കടുംകുറ്റിപാടത്തെ ഒരു കൂട്ടം കര്‍ഷകര്‍ Read More »

ബിഎംഎസ് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി ബിഎംഎസ് പുതുക്കാട് മേഖലയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

ബിഎംഎസ് ജില്ലാ അധ്യക്ഷന്‍ കെ.വി. വിനോദ,് മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്തിനു പതാക നല്കി ഉദ്ഘാടനം ചെയ്തു. കല്ലൂര്‍മാവിന്‍ ചുവട് നിന്നും ആരംഭിച്ച ജാഥ തൃക്കൂര്‍ ശിവക്ഷേത്രത്തിനു മുന്‍വശം സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി, മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാരന്‍, ടി.ഐ. നാരായണന്‍, എം.വി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 9, 10, 11 തീയ്യതികളില്‍ പാലക്കാട് വെച്ചാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.

ബിഎംഎസ് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി ബിഎംഎസ് പുതുക്കാട് മേഖലയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു Read More »

സമേതം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ചാലക്കുടി ഉപജില്ലാതല ചരിത്രകോണ്‍ഗ്രസിന് വേദിയായി കോടാലി ഗവ. എല്‍പി സ്‌കൂള്‍

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് അധ്യക്ഷനായി. പ്രധാനധ്യാപിക ടി.എം. ശകുന്തള, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. അമ്പിളി, ചാലക്കുടി ഉപജില്ല വികസന സമിതി ട്രഷറര്‍ യു.യു. ചന്ദ്രന്‍, ബി ആര്‍ സി പ്രതിനിധി സി.കെ. രാധാകൃഷ്ണന്‍, എം.പി.ടി.എ. പ്രസിഡന്റ് സവിത ജനന്‍, സീനിയര്‍ അധ്യാപിക കെ.പി. രജനി എന്നിവര്‍ പ്രസംഗിച്ചു.ചാലക്കുടി ഉപജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രാദേശിക ചരിത്രാന്വേഷണ യാത്രകളിലെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

സമേതം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ചാലക്കുടി ഉപജില്ലാതല ചരിത്രകോണ്‍ഗ്രസിന് വേദിയായി കോടാലി ഗവ. എല്‍പി സ്‌കൂള്‍ Read More »

തൃക്കൂര്‍ പഞ്ചായത്തിലെ തുരുത്തിക്കാട് പാടശേഖരസമിതിയുടെ മോട്ടോര്‍ മോഷണം പോയി

വേനല്‍ കാലങ്ങളില്‍ തുരുത്തിക്കാട് പാടശേഖരസമിതിയുടെ കൃഷി ആവശ്യത്തിന് പ്രധാനമായും ഉപയോഗിക്കുന്ന 10 എച്ച്പി യുടെ മോട്ടോര്‍ ആണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ വൈദ്യുതി തകരാര്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ കെഎസ്ഇബി അധികൃതര്‍ ആണ് മോട്ടര്‍ മോഷണം പോയി എന്ന വിവരം സമിതി അംഗങ്ങളെ അറിയിക്കുന്നത്. കര്‍ഷകരെ പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, അജീഷ് മുരിയാടന്‍, മുന്‍ പഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത്, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

തൃക്കൂര്‍ പഞ്ചായത്തിലെ തുരുത്തിക്കാട് പാടശേഖരസമിതിയുടെ മോട്ടോര്‍ മോഷണം പോയി Read More »

പുലക്കാട്ടുകരയില്‍ സംയോജിത കൃഷിക്കൊരുങ്ങി നെന്മണിക്കര പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തിലാണ് സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. വിഷു വിപണിയെ ലക്ഷ്യം വെച്ചുകൊണ്ട് പയര്‍, മുളക്, തക്കാളി, പാവക്ക, വെള്ളരി, മത്തന്‍, കുമ്പളം എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. സംയോജിത കൃഷിയുടെ തൈ നടീല്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍,പഞ്ചായത്ത്

പുലക്കാട്ടുകരയില്‍ സംയോജിത കൃഷിക്കൊരുങ്ങി നെന്മണിക്കര പഞ്ചായത്ത് Read More »

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു. ജനവാസ മേഖലയില്‍ വന്യ മൃഗങ്ങളുടെ നിരന്തര അക്രമങ്ങളില്‍ ഏഴോളം ജീവനുകള്‍ പൊലിഞ്ഞിട്ടും ഭരണകൂടം അനാസ്ഥ കാട്ടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുശീല്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലം പ്രസിഡന്‍് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷ വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു Read More »

job vacancy

അധ്യാപക ഒഴിവുകള്‍

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എംഎ ഇംഗ്ലീഷ്, ബിഎഡ്്. ഇന്റര്‍വ്യു- ഈ മാസം എട്ടിന് രാവിലെ 10 മണിക്ക്. വിവരങ്ങള്‍ക്ക് 0482 02720746 എന്ന നമ്പറില്‍ വിളിക്കുക. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ അധ്യാപകരുടെ സ്ഥിരനിയമനത്തിന് ഒഴിവുകളുണ്ട്. യോഗ്യത- കെ ടെറ്റ് 1, ടിടിസി അല്ലെങ്കില്‍ ഡിഎഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946265859 എന്ന നമ്പറില്‍

അധ്യാപക ഒഴിവുകള്‍ Read More »

arrest

പുലക്കാട്ടുകരയില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതികളായ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

കോനിക്കര സ്വദേശി തോപ്പില്‍ വിഷ്ണുനാരായണന്‍, മരത്താക്കര കനകശ്ശേരി ചീരമ്പുളളി അക്ഷയ് സി.ദാസ്, കോനിക്കര പാറക്കുളത്ത് വിശാഖ്, കോനിക്കര ഐക്കര രോഷിത്ത് എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍പോയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നാലുപേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിക്കുന്നത് ചോദ്യം ചെയ്ത പുലക്കാട്ടുകര ഓംപുള്ളി ബിനുവിനെയാണ് 12 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബിനുവിന്റെ കുടുംബത്തിന് നേരെയും ആക്രമണം നടന്നിരുന്നു.പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ കെ.എസ്.സൂരജ്, കെ.ബി.ദിനേഷ്, സിപിഒമാരായ ശ്രീജിത്ത്, അമല്‍,

പുലക്കാട്ടുകരയില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതികളായ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു Read More »

മൈക്രോബയോളജി ലക്ചറര്‍ നിയമനം

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് അല്ലെങ്കില്‍ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി അഭികാമ്യം. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം www.supplycokerala.com, www.cfrdkerala.inഫോണ്‍: 0468 2961144.

മൈക്രോബയോളജി ലക്ചറര്‍ നിയമനം Read More »

കൊടകര മേഖലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ഏകലവ്യകല കായിക സമിതിക്ക് ഓക്‌സിജന്‍ സിലണ്ടര്‍ സൗജന്യമായി നല്‍കി കൊടകരയിലെ ഒരു കുടുംബം

കൊടകര ശാന്തി മെഡിക്കല്‍സിന്റെ ഉടമയായ അമീര്‍ ഷായുടെ മൂന്നാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബമാണ് ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കിയത്. കൊടകര ഗാന്ധിനഗറിലുളള ഏകലവ്യ കലാകായിക സമിതി ഓഫീസില്‍ നടത്തിയ ചടങ്ങില്‍ അമീര്‍ ഷായുടെ ഭാര്യ അനിത അമീര്‍ ഷായില്‍ നിന്ന് ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ടി.സി. ഷജിത്ത് കുമാര്‍, സെക്രട്ടറി ടി.ജി. അജോ, രക്ഷാധികാരി എം.കെ. ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി.

കൊടകര മേഖലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ഏകലവ്യകല കായിക സമിതിക്ക് ഓക്‌സിജന്‍ സിലണ്ടര്‍ സൗജന്യമായി നല്‍കി കൊടകരയിലെ ഒരു കുടുംബം Read More »

ബി സ്മാര്‍ട്ട് അബാക്കസ് സ്‌റ്റേറ്റ് ലെവല്‍ ടെസ്റ്റില്‍ ഒന്നാം റാങ്കും ടാലന്റ് ടെസ്റ്റില്‍ നാഷണല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാവുകയും നാഷണല്‍ ലെവല്‍ മത്സരത്തില്‍ നാലാം റാങ്കും നേടിയ അജയ് ദേവിനെ ബിഎംഎസ് പുതുക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു

ബിഎംഎസ് സംസ്ഥാനസമിതി അംഗം ടി.സി. സേതുമാധവന്‍ മൊമെന്റൊ നല്കി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, സുനില്‍ ചാലക്കുടി, വിമല്‍ കൊരട്ടിക്കാടന്‍, ഉണ്ണി പുതിയേടത്ത്, എം. തുളസീദാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വടക്കേതുറവ് കൊച്ചു പറമ്പില്‍ കൃഷ്ണകുമാറിന്റെയും അശ്വതി കൃഷ്ണകുമാറിന്റെയും മകനാണ് അജയ് ദേവ്.

ബി സ്മാര്‍ട്ട് അബാക്കസ് സ്‌റ്റേറ്റ് ലെവല്‍ ടെസ്റ്റില്‍ ഒന്നാം റാങ്കും ടാലന്റ് ടെസ്റ്റില്‍ നാഷണല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാവുകയും നാഷണല്‍ ലെവല്‍ മത്സരത്തില്‍ നാലാം റാങ്കും നേടിയ അജയ് ദേവിനെ ബിഎംഎസ് പുതുക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു Read More »

വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വരന്തരപ്പിളളിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് ചിത്രകലാ അദ്ധ്യാപകന്‍ കൂടിയായ ആര്‍ട്ടിസ്റ്റ് ഡേവിസ് ഗാന്ധിജിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഷിനോയ് തരിയന്‍ അധ്യക്ഷത വഹിച്ചു.ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എംഎ. ജോയ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ബിന്ദു പ്രിയന്‍, ഒരുമ സെക്രട്ടറി കെ.സി. സുരേഷ്, ബേബി വാഴക്കാല, ജോസ് അരമന, ജോര്‍ജ് നെല്ലിശേരി, സുബീഷ് വാച്ചാംകുളം, ബിജു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സലീഷ് വരാക്കര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സണ്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലന്‍ മംഗളപത്ര സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലപ്പിള്ളി കുറുമൊഴി പത്രപ്രകാശനവും മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ ഫോട്ടോ അനാഛാദനവും നിര്‍വ്വഹിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്‍. ജിജോയ് മുഖ്യ സന്ദേശം നല്‍കി. വിരമിക്കുന്ന അദ്ധ്യാപകരായ ബി. സജീവ്, സി. വി. ജെസ്സി, എം. ശ്രീലത എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, പ്രധാനാധ്യാപകന്‍ ടി.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു Read More »

PARAPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ഡോ. ജോഷി.സി.ഐ എന്നിവര്‍ സംസാരിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു Read More »

KALLUR VYAPARI

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി

ചെറുകിട വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പുതുക്കാട് നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്ന്‍ മഞ്ഞളി ക്യാപ്റ്റനായാണ് ജാഥ നടുത്തുന്നത്. കല്ലൂര്‍ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സെക്രട്ടറി സജിത്ത് പൂന്തുരുത്തി, ആന്റോ കാട്ട്‌ളപീടിക, തോമാസ് മഞ്ഞളി, പ്രഭുദാസ് എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി Read More »

CHERUVAL SCHOOL

ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മാനേജര്‍ കെ.കെ. അനന്തരകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ലിന്റ മാത്യൂസ്, സുധീഷ് ചന്ദ്രന്‍, ലിജോ, എം.ടി.ഡാലി, കെ.എന്‍.ഗോപാലകൃഷ്ണന്‍, മൃദുല പ്രശാന്ത്, അമൃത നിധീഷ്, ടി.എസ്. ശിവദേവ്, സി.ജി.ബീന എന്നിവര്‍ പ്രസംഗിച്ചു.

ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു Read More »

MATTATHUR PANCHATYATH DPR

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി എസ് നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ അജയകുമാര്‍, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി ടി അജയകുമാര്‍, സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി കെ രാജന്‍, കെ എസ് ബിജു, സൂരജ് കെ എസ്, ഷാന്റോ കൈതാരത് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ദിവ്യ സുധീഷ്, എന്‍.പി. അഭിലാഷ്, കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജിബിന്‍ ജോയ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ബിബിന്‍ ബാബു, ഇഡിഇ എ.യു. ജിദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംരംഭകര്‍ക്കായുള്ള എന്റര്‍പ്രേണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ക്ലാസുകളുടെ ഭാഗമായി വ്യവസായ വകുപ്പ്

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തി

നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ വച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ അമൃത നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തി Read More »

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. എം.ബി. ജയരാമന്‍, ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, നാടകകൃത്ത് സജീവന്‍ മുരിയാട്, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് പി.ഒ. സാബു എന്നിവരെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആദരിച്ചു. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും എന്‍ഡോവ്‌മെന്റ് സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപിയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗംങ്ങളായ കെ.യു. വിജയന്‍, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »