ഗ്രാമീണനന്മകള്‍ അന്യംനിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ പഴമയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ക്ക് നെന്മണിക്കര വേദിയായി
ചൂല് ഉഴിയല് മത്സരം നടത്തിയാണ് പുതുതലമുറയ്ക്ക് കേരള കര്‍ഷക സംഘം പാലീയേക്കര മേഖല സംഘാടക സമിതി വ്യത്യസ്താനുഭവം സമ്മാനിച്ചത്. ഗ്രാമീണ മേഖലയില്‍ അന്യം നിന്നുപോയ പഴയ കാലഘട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് കാര്‍ഷിക വ്യത്തിയുമായി ബന്ധപ്പെട്ടുള്ള മത്സരം കൊണ്ട് ഉദ്ദേശിച്ചത്. പ്രായ ഭേദമന്യേ നിരവധി വനിതകളാണ് ഇതില്‍ പങ്കാളികളായത്. ഒഴിവു സമയം കണ്ടെത്തി പ്രദേശത്തെ സ്ത്രീകള്‍ ഒന്നിച്ച് ഇരുന്ന് ചൂല് ഉഴിയുന്നത് പണ്ട് കാലത്ത് ഒരു സ്ഥിര കാഴ്ച ആയിരുന്നു. ആ കാഴ്ചയെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു ഈ മത്സരവേദിയില്‍. കൊടുക്കല്‍ …