നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 7 കിലോമീറ്റര്‍ ദൂരം വരുന്ന നാഷണല്‍ ഹൈവേ തലോര്‍ തൃശൂര്‍ പിഡബ്ലുഡി റോഡ് ശുചീകരിച്ചു
ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിന്‍സ്, സരിത രാജേഷ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് വികസന ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് അംഗം പോള്‍സന്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, പഞ്ചായത്ത് അംഗങ്ങളായ കെ.എ. അനില്‍കുമാര്‍, ഭദ്ര മനു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന …