nctv news pudukkad

nctv news logo
nctv news logo

Local News

auto & light motor drivers convention

സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൊടകര ഏരിയാ കണ്‍വെന്‍ഷനും അംഗത്വ കാര്‍ഡ് വിതരണവും കൊടകരയില്‍ സംഘടിപ്പിച്ചു

 യൂണിയന്‍ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം സിഐടിയു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് രഘു എന്‍. മേനോന്‍ ക്ലാസ് നയിച്ചു. പി.സി. ഉമേഷ്, എ.എം. ജനാര്‍ദ്ദനന്‍, എ.എം. ഫ്രാന്‍സീസ്, സി.എം. ബബീഷ്, കെ.വി. നൈജോ, ഒ.രാജന്‍, സി.വി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

thalore accident

ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്

ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയില്‍ കേടായി കിടന്ന ലോറിക്കു പിറകിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

energy seminar

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി

സെമിനാര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക കെ.ആര്‍. സന്ധ്യ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ ക്ലാസ് നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള  പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി Read More »

swimming camp

ജലാശയ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു

കേരള ഫയര്‍ & റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പുളിയാനിക്കുന്നില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ മുനൈവര്‍ ഉസ്മാന്‍ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് സുജിത്ത് കെ. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം  ഹേമലത നന്ദകുമാര്‍, പഞ്ചായത്തംഗം വിജിത ശിവദാസന്‍, ജോസ്, വനിതാവേദി പ്രവര്‍ത്തക റീന റെക്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂബ വിദഗ്ധന്‍ ശശി …

ജലാശയ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു Read More »

varakara-byke-burned

വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചനിലയില്‍ കണ്ടെത്തി

 പള്ളിയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. സംഭവം ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. തീപിടുത്തതില്‍ രണ്ട് ജനല്‍പ്പാളികളും കത്തിനശിച്ചു.

ollur accident

ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ആനക്കല്ല് റോഡില്‍ ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് റോഡില്‍ കണ്ണംമ്പുഴ ജോണിയുടെ മകന്‍ സിനോജ് (37) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 11നായിരുന്നു അപകടം. ആനക്കല്ല് ഭാഗത്ത് നിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു.

cpm long march

കിലോക്ക് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് ജില്ലാ ലോങ്ങ് മാര്‍ച്ച് നടത്തി

സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ജാഥ ക്യാപ്റ്റന്‍ പി.ആര്‍. വര്‍ഗ്ഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.വി. സജു വൈസ് ക്യാപ്റ്റനും. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ മാനേജരുമായി ജാഥ നയിച്ചു. ചടങ്ങില്‍ സെബി ജോസഫ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി പി.കെ. ശിവരാമന്‍, പി.കെ. സാജിത, എം. ഹാരിസ് ബാബു, ടി.ജി. …

കിലോക്ക് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് ജില്ലാ ലോങ്ങ് മാര്‍ച്ച് നടത്തി Read More »

Load more ATTACHMENT DETAILS death-pozhamkandath-nerayanan

കുറുംകുഴൽ വിദ്വാൻ തലോർ സ്വദേശി പോഴംങ്കണ്ടത്ത് നാരായണൻനായർ (82) അന്തരിച്ചു

82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായഅസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

kallur accident

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീയ്ക്ക് പരുക്കേറ്റു

കല്ലൂര്‍ നായരങ്ങാടിയ്ക്ക് സമീപമുള്ള വളവില്‍ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീയ്ക്ക് പരുക്കേറ്റു. കാലിനു പരുക്കേറ്റ സ്ത്രീയെ കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45നായിരുന്നു അപകടമുണ്ടായത്.

trikur panchayath farmers

തൃക്കൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡിലെ പാലത്തുപറമ്പ് മേഖലയില്‍ വാഴ കൃഷി വ്യാപകമായി നശിക്കുന്നു

കര്‍ഷകര്‍ ആശങ്കയില്‍. വാഴത്തോട്ടങ്ങളില്‍ വ്യാപകമായി വാഴപ്പോളകള്‍ ചീഞ്ഞ് വേരുകള്‍ നശിച്ച് കായ മൂപ്പെത്തുന്നതിന് മുന്‍പ് ഒടിഞ്ഞ് വീഴുന്ന രോഗമാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്. കര്‍ഷരുടെ ആശങ്കയെതുടര്‍ന്ന് പഞ്ചായത്തിന്റെയും, കൃഷിവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ മേധാവി ഡോ. വിമി ലൂവീസ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിദഗ്ദ്ധസംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, തൃക്കൂര്‍ കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു. മാണപ്പുഴു, ശത്രുനിമ വിര, …

തൃക്കൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡിലെ പാലത്തുപറമ്പ് മേഖലയില്‍ വാഴ കൃഷി വ്യാപകമായി നശിക്കുന്നു Read More »

nandikara school

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ എല്‍കെജി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഒരുക്കുന്നതിന് 10 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റാര്‍സ്പ്രൈമറി പദ്ധതി നടപ്പിലാക്കുന്നു

പദ്ധതിയ്ക്ക് മുന്നോടിയായി വിദ്യാലയത്തില്‍ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എം. ബുഷറ, കെജി അധ്യാപിക കെ. വിജയലക്ഷ്മി, അധ്യാപകരായ കെ. ശ്രീലത, സി. രമ്യ ചന്ദ്രന്‍, കെ.ആര്‍. വര്‍ഷ, പി.യു. സരിത, യു.വി. സരിത എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കളിയോടൊപ്പം പഠനവും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഈ പദ്ധതി അനുസരിച്ച് …

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ എല്‍കെജി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഒരുക്കുന്നതിന് 10 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റാര്‍സ്പ്രൈമറി പദ്ധതി നടപ്പിലാക്കുന്നു Read More »

thottippal temple

 തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

തൊട്ടിപ്പാള്‍ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ നവകം, കളഭം, ശ്രീഭൂതബലിയോട് കൂടിയ എഴുന്നള്ളിപ്പും നടത്തി. തുടര്‍ന്ന് വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, തായമ്പക,  വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. സഹസ്രദീപം തെളിയിക്കലും നടത്തി.

varandarapilly-suchitha-prgm.

വരന്തരപ്പിള്ളി പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വപൂരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ക്ഷേമകാര്യ സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ ഷൈജു, റഷീദ്, ബിന്ദു പ്രിയന്‍, കലാപ്രിയ സുരേഷ്, രജിനി ഷിനോയ്, ജോണ്‍ തുലാപറമ്പില്‍, കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സലീഷ്, കില ഫാക്കല്‍ട്ടി അംഗങ്ങളായ …

വരന്തരപ്പിള്ളി പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വപൂരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു Read More »

anumodanam

ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച രാജസ്ഥാന്‍ സ്വദേശിനി ആരതി ജാന്‍ഗിഡിന് എഎല്‍എയുടെ അനുമോദനം

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയാണ് ചെമ്പുച്ചിറയിലെത്തിയാണ് ആരതി ജാന്‍ഡിനെ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി.എസ.് പ്രിന്‍സ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരും സന്നിഹിതരായിരുന്നു.

varandarapilly rationkada

മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചടങ്ങില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് അംഗം അഭിലാഷ്, സീബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന …

മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

kodakarea block

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിനിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവന്‍ അധ്യക്ഷയായി. ബ്ലോക്ക് അംഗങ്ങളായ സതി സുധീര്‍, ഷീല ജോര്‍ജ്, വി.കെ. മുകുന്ദന്‍, മിനി ഡെന്നി, ടി.കെ. അസൈന്‍, പോള്‍സന്‍ തെക്കുംപീടിക എന്നിവര്‍ പങ്കെടുത്തു.

pudukad panchayath

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ജോജു, വികസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, കില പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി അസി. വികാരി, എസ്എന്‍ഡിപി പ്രതിനിധികള്‍ …

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി Read More »

trikur panchayath

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി

 പൊതു സ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ അജീഷ് മുരിയാടന്‍, ഗിഫ്റ്റി ഡെയ്‌സണ്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.കെ. ദീപക്, തീമാറ്റിക്ക് എക്‌സ്‌പെര്‍ട്ട് ധന്യ പി. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, …

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി Read More »

school-mathil-thakarnnu-

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു

 സ്‌കൂള്‍ കോമ്പൗണ്ടിനു ചുറ്റുമുള്ള മതിലിന്റെ അമ്പതുമീറ്ററോളമാണ് വ്യാഴാഴ്ച വൈകീട്ട് ഇടിഞ്ഞുവീണത്. വെള്ളിക്കുളങ്ങര പട്ടികജാതി കോളനിയോട് ചേര്‍്ന്നുള്ള ഭാഗത്തെ മതിലാണ് തകര്‍ന്നത്. ആളപായമുണ്ടായില്ല. പതിനഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് തകര്‍ന്ന മതില്‍. നിര്‍മാണത്തിലെ അപാകതയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള മഹാഗണി വൃക്ഷങ്ങളുടെ വേരുകള്‍ വളര്‍ന്ന് മതിലിന്റെ അടിത്തറ തകര്‍ത്തതും കാരണമായിട്ടുണ്ട്. സ്‌കൂള്‍ ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ദുര്‍ബലാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മതിലിനോടു ചേര്‍ന്നുള്ള മഹാഗണി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് …

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു Read More »

cpm pudukad

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

 പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ ആമ്പല്ലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, നേതാക്കളായ രാഘവന്‍ മുളങ്ങാടന്‍, ജോര്‍ജ് താഴേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക ഭാരവാഹികളായ പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എം.ആര്‍.രഞ്ജിത്ത്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.