ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റ് തുറന്നു.
മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ എം.കെ. വര്‍ഗീസ് ആദ്യ വില്പന നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തൃശൂരില്‍ നിര്‍മിക്കുമെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡല്‍ഹി ആസ്ഥാനമായ ഡിംസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തൃശൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊര്ജസ്വലരാക്കുന്നതിന്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശ്ശാലയില്‍ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം വിജയകരമാണെന്ന് …