nctv news pudukkad

nctv news logo
nctv news logo

Local News

ജീവന്‍ രക്ഷ മരുന്ന് വിതരണം

കൊടകര പഞ്ചായത്തിന്റെ ജീവന്‍രക്ഷ മരുന്ന് വിതരണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ജോബി, പാലിയേറ്റീവ് നഴ്‌സ് സിജി എന്നിവര്‍ പ്രസംഗിച്ചു.

ഓട്ടുകമ്പനി-തൊഴിലാളികളുടെ-ദിവസക്കൂലിയിൽ.

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 126.65 രൂപ വര്‍ധിപ്പിച്ചു നല്‍കാന്‍ ചിറ്റിശ്ശേരിയില്‍ ചേര്‍ന്ന ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി

 വര്‍ധിപ്പിച്ച വേതനം ഫെബ്രുവരി 20 മുതല്‍ നടപ്പിലാക്കും. ഇപ്പോള്‍ 531.55 രൂപയാണ് തൊഴിലാളികളുടെ ദിവസക്കൂലി. വേതന കുടിശ്ശിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നാഴ്ചക്കു ശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും.  തൊഴിലാളികളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രന്‍, ആന്റണി കുറ്റൂക്കാരന്‍, പി.ജി. മോഹനന്‍, കെ.എം. അക്ബര്‍, പി. ഗോപിനാഥന്‍ എന്നിവരും സെന്‍ട്രല്‍ കേരള ടൈല്‍ മനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, വി.കെ. രവികുമാര്‍, സി.പി. ചന്ദ്രന്‍, കെ.എ. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു

kodakara paliative

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു

മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും പുതുക്കാട് താലൂക്കാശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്‌നേഹോപകാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ടെസി ഫ്രാന്‍സിസ്, ടെസി വില്‍സണ്‍, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, പുതുക്കാട് താലൂക്കാസുപത്രി സൂപ്രണ്ട് ഡോ.  കെ.എ. മുഹമ്മദാലി, …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു Read More »

parappukara farming

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത് നേരിട്ട് പച്ചക്കറി കൃഷി നടത്തുന്നത്. പന്തല്ലൂര്‍ പാടത്ത് നടന്ന വിത്തിടല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശൈലജ,  ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി അന്തരിച്ചു.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി (64) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഫിലോമിനയാണ് ഭാര്യ. നിഷ, നിക്‌സന്‍, നിബിന്‍ എന്നിവര്‍ മക്കളും ജെന്നി, നീതു എന്നിവര്‍ മരുമക്കളുമാണ്.

alagappa school lab

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കി.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ ചിലവിലാണ് പുതിയ ലാബ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിട്ടുണ്ട്.

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘വലിച്ചെറിയല്‍മുക്ത കേരളം’ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വഹിച്ചു.

 വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവീസ്, ഹനിത ഷാജു, ഷീബ നിഗേഷ്, മോഹനന്‍ തൊഴുക്കാട്ട്, കപില്‍രാജ്, ഗിഫ്റ്റി ഡെയ്‌സണ്‍, വി.ഇ.ഒ.മാരായ കെ.കെ. ദീപക്, പി.പി. നിഷ, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാധിക്ക് ഹുസൈന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വലിച്ചെറിയല്‍മുക്ത പ്രതിജ്ഞ ചൊല്ലുകയും, ഹരിതകര്‍മ്മസേന അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു.

mupliyam school

മുപ്ലിയം ഗവ. എച്ച്എസ് സ്‌കൂളിലെ 103-ാമത് വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. 

ആരവം 23 എന്ന പേരില്‍ നടന്ന ചടങ്ങ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ കെ. സൗദാമിനി, അദ്ധ്യാപിക കെ.വി. ജോയ്‌സി എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമാസ്, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, ഡയറ്റ് ഫാക്കല്‍റ്റി പി.സി. സിജി, പിടിഎ പ്രസിഡന്റ് ഇ.വി. ഷാബു, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്‌കുമാര്‍, …

മുപ്ലിയം ഗവ. എച്ച്എസ് സ്‌കൂളിലെ 103-ാമത് വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.  Read More »

ambanoli road

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ കോടാലി അമ്പനോളി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന കിഴക്കേകോടാലി അമ്പനോളി റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ പ്രസംഗിച്ചു.

pudukad church

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.

മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജയ്‌സണ്‍ കൂനംപ്ലാക്കില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ജിന്റോ ചൂണ്ടല്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാദര്‍ ബെന്‍വിന്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജോണ്‍സണ്‍ പുളിക്കന്‍, ജയ്‌സണ്‍ തെക്കുംപുറം, സി.കെ. ജോസഫ്, സെക്രട്ടറി പോള്‍സണ്‍ മുള്ളക്കര, കണ്‍വീനര്‍മാരായ സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് പറപ്പുള്ളി, യോഹന്നാന്‍ കുപ്പയൂര്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 4, 5 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. …

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. Read More »

assumtion church

വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വി. സെബസ്ത്യാനോസ് സഹദായുടെ അമ്പ് തിരുനാളിന് വികാരി ഫാ. ജിയോ കടവി കൊടിയേറ്റി.

സഹ വികാരി ഫാ. ജോണ്‍ പേരാമംഗലം, ഡീക്കന്‍ ലിജോ കുന്നന്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫെബ്രുവരി 4, 5, 6 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ടോണി തളിയപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഡെന്നി പിണ്ടിയാന്‍, ജിജോണ്‍ കോക്കാടന്‍, പോള്‍സണ്‍ തോട്ടിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

arattupuzha temple

പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

പത്രിക പെരുവനം കുട്ടന്‍ മാരാര്‍ ഏറ്റുവാങ്ങി. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പല്‍ രാമകൃഷ്ണന്‍ ദീപോജജ്വലനം ചെയ്തു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ഡി. ശോഭന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

kattupanni

വരന്തരപ്പിള്ളി പൗണ്ടിൽ വീട്ടുപറമ്പിൽ കാട്ടുപന്നികൾ ഇറങ്ങി വാഴകൃഷി നശിപ്പിച്ചു

പൗണ്ട് സ്വദേശി പള്ളിക്കലകത്ത് നജുമുദ്ദീൻ്റെ പറമ്പിലെ 200 ഓളം നേന്ത്രവാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.രണ്ട് മാസം പ്രായമായ വാഴകൾ കുത്തിമറിച്ചിട്ട നിലയിലാണ്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരാഴ്ചയായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ അധികൃതർ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. നശിച്ചുപോയ വാഴകൃഷിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകൻ്റെ ആവശ്യം.–

kallur church

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാള്‍ ആഘോഷിച്ചു.

തിരുനാള്‍ദിനത്തില്‍ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് 5ന് പാലക്കപറമ്പ് കപ്പേളയില്‍ നടന്ന കുര്‍ബാനക്ക് ഫാ. ഗ്ലാഡ്റിന്‍ വട്ടക്കുഴി കാര്‍മ്മികനായി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു.

merchants association

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പഞ്ചായത്ത് വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളില്‍ നടന്ന ക്ലാസ്സില്‍ പഞ്ചായത്തിലെ ബേക്കറി, കാന്റീന്‍,ഹോട്ടല്‍ ഉടമകള്‍ പങ്കെടുത്തു. ശുചിത്വവും, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള ഭക്ഷണ വില്പനയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ഭക്ഷണശാലകളില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ഷാലിമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. Read More »

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യം

ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാന്‍ ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തിയതിന്റെ നാഴികക്കല്ല്. ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി …

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യം Read More »

സംസ്ഥാനത്ത് മൃതദേഹങ്ങളിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടർന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

puthukavu temple

 കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു

കാവില്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം നടന്നത്.  രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ശ്രീഭൂതബലി, എഴുന്നള്ളിപ്പും നടത്തി, ഉച്ചക്ക് കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത് അരങ്ങേറി. കാഴ്ചശിവേലിയില്‍ ഏഴ് ആനകള്‍ അണിനിരന്നു. മന്ദലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടന്‍മാരാരും, പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്‌നാരായണമാരാരും നേതൃത്വം നല്‍കി. പാണ്ടിമേളം, കേളി, കൊമ്പ് പറ്റ് എന്നിവയും ഉണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

kallur church

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. 

ഫാ. ഫ്രാന്‍സിസ് ആളൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. ഫ്രാന്‍സിസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. ഫാ. ആന്റോ രായപ്പന്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോളി ചിറമ്മല്‍ നേതൃത്വം നല്‍കി. ബുധനാഴ്ച അമ്പ് പ്രദക്ഷിണം നടക്കും. തിരുനാള്‍ദിനമായ വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 5ന് ഫാ. ഗ്ലാഡ്‌റിന്‍ വട്ടക്കുഴി കാര്‍മ്മിനായ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും …

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.  Read More »

moonumuri church

 മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 വ്യാഴാഴ്ച രാവിലെ നടക്കുന്ന പാട്ടു കുര്‍ബാന, രൂപം എഴുന്നള്ളിച്ചു വെക്കല്‍ എന്നി വയ്ക്ക് ശേഷം ഇടവകയിലെ 27 കുടുംബ യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. രാത്രി 12ന് അമ്പ് പ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും. വെള്ളിയാഴ്ച രാവിലെ തിരുനാള്‍ പാട്ടു കുര്‍ബാന, ഉച്ച കഴിഞ്ഞ് പ്രദക്ഷിണം, വൈകുന്നേരം ബാന്റ് വാദ്യ മത്സരം എന്നിവയുണ്ടാകും. അസി. വികാരി ഫാ. അഗസ്റ്റിന്‍ പൂന്തിലി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു പീണിക്കപറമ്പന്‍, കൈക്കാരന്‍ റപ്പായി ചക്കാലയ്ക്കല്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന്‍ മങ്കുഴി എന്നിവരും …

 മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. Read More »