വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവീസ്, ഹനിത ഷാജു, ഷീബ നിഗേഷ്, മോഹനന്‍ തൊഴുക്കാട്ട്, കപില്‍രാജ്, ഗിഫ്റ്റി ഡെയ്‌സണ്‍, വി.ഇ.ഒ.മാരായ കെ.കെ. ദീപക്, പി.പി. നിഷ, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാധിക്ക് ഹുസൈന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വലിച്ചെറിയല്‍മുക്ത പ്രതിജ്ഞ ചൊല്ലുകയും, ഹരിതകര്‍മ്മസേന അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു.