ആരവം 23 എന്ന പേരില്‍ നടന്ന ചടങ്ങ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ കെ. സൗദാമിനി, അദ്ധ്യാപിക കെ.വി. ജോയ്‌സി എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമാസ്, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, ഡയറ്റ് ഫാക്കല്‍റ്റി പി.സി. സിജി, പിടിഎ പ്രസിഡന്റ് ഇ.വി. ഷാബു, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്‌കുമാര്‍, എംപിടിഎ പ്രസിഡന്റ് അഞ്ചു അരുണ്‍, പിടിഎ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീജിത്ത്, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, എഫ്. ജോസ്, സ്റ്റാഫ് സെക്രട്ടറി ദേവസി എന്നിവര്‍ പ്രസംഗിച്ചു.